106 അടി നീളമുളള സാന്‍ഡ്വിച്ച് ലോക റിക്കാര്‍ഡിലേക്ക്
Monday, November 17, 2014 7:30 AM IST
ഹൂസ്റണ്‍: പ്രോസ്റേറ്റ് കാന്‍സര്‍ ചികിത്സാ ധനസഹായ ഫണ്ടിനുവേണ്ടി ഉണ്ടാക്കിയ 106 അടി വലിപ്പമുളള ലോബ്സ്റര്‍ റോള്‍ ലോക റിക്കാര്‍ഡിലേക്ക്.

ഹൂസ്റണ്‍ ആസ്ഥാനമായുളള പ്രോസ്റേറ്റ് കാന്‍സര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.

നവംബര്‍ 15 ന് (ശനി) മത്സരം റിപ്പോര്‍ട്ട് ചെയ്യാനും കാണാനും എത്തിയവര്‍ക്ക് സാന്‍ഡ്വിച്ച് രുചി നോക്കുന്നതിനുളള അവസരം ലഭിച്ചു. ഇതിന് മുമ്പ് പോര്‍ട്ട് ലാന്റില്‍ നിര്‍മിച്ച 61 അടി വലിപ്പമുളള സാന്‍വിച്ചായിരുന്നു വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ചിരുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍