സനല്‍ കുമാറിന് ഇന്ത്യ പ്രസ്ക്ളബ് നോര്‍ത്ത് ടെക്സസ് ആദരാഞ്ജലി അര്‍പ്പിച്ചു
Monday, November 17, 2014 7:30 AM IST
ഡാളസ്: ഇന്ത്യ പ്രസ്ക്ളബ് ടെക്സസ് യോഗം ചേര്‍ന്ന്, അന്തരിച്ചഹാസ്യസാഹിത്യകാരനും ഐഎഎസ് ഓഫീസറുമായിരുന്ന സനല്‍ കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രസിഡന്റ് ജോസ് പൂക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു.

യോഗത്തില്‍ സനല്‍കുമാറുമായി വേദി പങ്കിട്ട മുന്‍ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയും വൈസ് പ്രസിഡന്റ് ഏബ്രഹാം തോമസും സനല്‍കുമാറിന്റെ ഔദ്യോഗിക ജീവിതത്തെയും സാഹിത്യ സേവനത്തേയും ശ്ളാഘിച്ച് സംസാരിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, വൈസ് പ്രസിഡന്റ് പി.പി ചെറിയാന്‍, ജോ. സെക്രട്ടറി ബെന്നി ജോണ്‍, മാര്‍ട്ടിന്‍ ജോസഫ് വിലങ്ങോലി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍ പങ്കാളികളായി.