ഫാ. ജോണ്‍ കണിച്ചേരിയുടെ നേതൃത്വത്തില്‍ താമ്പായില്‍ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു
Tuesday, November 18, 2014 6:18 AM IST
ടാമ്പാ: മുംബൈ കല്യാണിലുള്ള താബോര്‍ ഡിവൈന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ കണിച്ചേരിയുടെ നേതൃത്വത്തില്‍ താമ്പായിലെ പ്ളാന്റ് സിറ്റിയില്‍ ഇരുപത്തഞ്ചു നോമ്പിന് ഒരുക്കമായുള്ള ധ്യാനപരിപാടികള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 21 വെള്ളി മുതല്‍ 23 ഞായറാഴ്ച വരെയാണ് ധ്യാന പരിപാടികള്‍. ഫ്ളോറിഡായിലെ ടാമ്പായ്ക്കടുത്ത് പ്ളാന്റ്സിറ്റിയിലുള്ള ഡിവൈന്‍ മേഴ്സി പ്രാര്‍ത്ഥനാലയത്തില്‍ വച്ച് നടത്തുന്ന ധാനത്തില്‍ വചനഘോഷണം, വിശുദ്ധ കുര്‍ബ്ബാന, സൌഖ്യാരാധാന എന്നിവ ഉണ്ടായിരിക്കും. എല്ലാവരെയും ഈ വചന വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്ളാന്റ് സിറ്റി ഡിവൈന്‍ മേഴ്സി പ്രാര്‍ത്ഥനാലയത്തിന്റെ ഡയറക്ടര്‍ റവ. ഫാ. ആന്റണി തെക്കനാത്ത്, എബ്രഹാം പതിയില്‍, എബ്രഹാം തടത്തില്‍ എന്നിവര്‍ അറിയിച്ചു.

'ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍' (എശയ്യ 55:1) എന്നതാണ് ഈ വര്‍ഷത്തെ ധ്യാന വിഷയം. നവംബര്‍ ഇരുപത്തിമൂന്ന് ഞായറാഴ്ച ഇംഗ്ളീഷിലും മലയാളത്തിലും പ്രസംഗങ്ങള്‍ ഉണ്ടായിരിക്കും. മറ്റു ദിവസങ്ങളില്‍ മലയാളത്തില്‍ മാത്രമായിരിക്കും ശുശ്രൂഷകള്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 813 567 1226 , 8133658258 എന്നീ ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പ്ളാന്റ് സിറ്റി ഡിവൈന്‍ മേഴ്സി പ്രാര്‍ത്ഥനാലയത്തിന്റെ ഡയറക്ടര്‍ റവ. ഫാ. ആന്റണി തെക്കനാത്ത് അറിയിച്ചതാണിത്. (ഉല്ശില ങലൃര്യ ജൃമ്യലൃ ഒീൌലെ, 2905 ട. എൃീിമേഴല ഞറ, ജഹമി ഇശ്യേ, എഘ – 33566)

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍