സീറോ മലബാര്‍ കത്തീഡ്രലില്‍ മതാധ്യാപക സെമിനാര്‍ നടന്നു
Tuesday, November 18, 2014 6:18 AM IST
ഷിക്കാഗോ: സുവിശേഷവത്കരണ ദൌത്യത്തില്‍ മതാധ്യാപകരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാര്‍ കത്തീഡ്രലില്‍ നടന്ന സെമിനാര്‍ ഏറെ അനുഗ്രഹദായകവും, വിജ്ഞാനപ്രദവുമായി. നവംബര്‍ 15-ന് രാവിലെ പത്തിന് ആരംഭിച്ച പഠന പരിപാടിയിലേക്ക് രൂപതയുടെ മതബോധന ഡയറ്കടറും സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവരേയും സ്വാതഗം ചെയ്തു. രൂപതാ തലത്തില്‍ മതബോധനത്തെക്കുറിച്ചുള്ള വീക്ഷണവും, നിയോഗവും ഫാ. പാലയ്ക്കാപ്പറമ്പില്‍ അവതരിപ്പിച്ചു.

രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് രൂപതയിലെ എല്ലാ മതാധ്യാപകരേയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുകയും സഭയുടെ ദൌത്യത്തില്‍ പങ്കുകാരാകുന്നതില്‍ നന്ദി അറിയിക്കുകയും ചെയ്തു. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതബോധനത്തിന്റെ പ്രധാന്യത്തെ വ്യക്തമാക്കി സംസാരിച്ചു.

പ്രശസ്ത സുവിശേഷ പ്രസംഗകനും ഒക്കലഹോമ രൂപതയുടെ ഹിസ്പാനിക് മിനിസ്ട്രി ഡയറക്ടറുമായ പെഡ്രോ മൊറീനോ ഗാര്‍സിയ പ്രഭാഷണങ്ങള്‍ നടത്തി. അമേരിക്കന്‍ പശ്ചാത്തലത്തില്‍ മതാധ്യാപനത്തിന്റെ പ്രത്യേക വശങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രഭാഷകന്‍ നാഷണല്‍ ഡിറക്ടറി ഫോര്‍ കാറ്റക്കസിസ് (ചമശീിേമഹ ഉശൃലരീൃ്യ ളീൃ ഇമലേരവലശെ) എന്ന പുസ്തകത്തിന്റെ അവതരണവും നടത്തി. സീറോ മലബാര്‍ സഭയുടെ മതബോധന ഗ്രന്ഥമായ കാറ്റക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ച് (ഇമലേരവശാ ീള വേല ഇമവീേഹശര ഇവൌൃരവ) എന്ന ഗ്രന്ഥത്തോടൊപ്പം ഈ ഗ്രന്ഥവും മതാധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, വിശ്വാസികള്‍ക്കും വിശ്വാസ ജീവിതത്തില്‍ ഏറെ പ്രചോദനകരമാവുമെന്ന് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി. മതാധ്യാപനത്തിന്റെ വിവിധ തലങ്ങള്‍ വളരെ വിശദമായി പ്രതിപാദിക്കപ്പെട്ട ഈ സെമിനാറില്‍ സീറോ മലബാര്‍ മതാധ്യാപകരോടൊപ്പം ഏഷ്യാനെറ്റ് വഴിയായി നടത്തിയ തത്സമയ സംപ്രേഷണത്തില്‍ രൂപതയിലെ മറ്റ് മതാധ്യാപകരും പങ്കെടുത്തു.

വൈകിട്ട് നാലുമണിയോടെ സമാപിച്ച സെമിനാറില്‍ പങ്കെടുത്ത ഏവര്‍ക്കും അസി. ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സീസ് കൃതജ്ഞത അറിയിച്ചു. ഡയറക്ടര്‍ സി. ജസ്ലിന്‍ സി.എം.സി, രജിസ്ട്രാര്‍ സോണി തേവലക്കര എന്നിവര്‍ നേതൃത്വം നല്‍കിയ ഈ സെമിനാര്‍ ഏറെ ഉപകാരപ്രദമായെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം