ഇന്ത്യന്‍ അമേരിക്കന്‍ സ്റോര്‍ ക്ളാര്‍ക്ക് കുത്തേറ്റ് മരിച്ചു
Tuesday, November 18, 2014 7:14 AM IST
കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ സ്റോര്‍ ക്ളാര്‍ക്ക് ലാബ സിംഗ് കുത്തേറ്റു മരിച്ചു. മകനെ സ്കൂളില്‍ കൊണ്ടു വിട്ടതിനുശേഷം തിരികെ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ എലിമെന്ററി സ്കൂളിനു സമീപമുളള പാര്‍ക്കില്‍ കുത്തേറ്റു മരിച്ച നിലയില്‍ ലാബാ സിംഗിന്റെ മൃതഹേം കണ്െടത്തുകയായിരുന്നു.

നവംബര്‍ 13 ന് രാവിലെ ഓക്സനാര്‍ഡ് സെയ്റ ലിന്‍ണ്ടാ എലിമെന്ററി സ്കൂളിനു സമീപത്താണ് കൊലപാതകം നടന്നത്. സിംഗിന്റെ മൃതദേഹത്തില്‍ നിരവധി കുത്തുകളേറ്റ പാടുകളുള്ളതായി പോലീസ് പറഞ്ഞു.

സ്ഥലവാസികള്‍ക്കെല്ലാം വളരെ സുപരിചിതനായിരുന്നു മരിച്ച സിംഗ്.

പ്രതിയെ കുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് പലരും നല്‍കിയിരിക്കുന്നത്. കൊലപാതകത്തിനു പ്രേരിപ്പിച്ച സംഭവത്തെ കുറിച്ചു അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.

നവംബര്‍ 18 ന് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും. ഫ്യൂണറല്‍ സര്‍വീസും മെമ്മോറിയല്‍ സര്‍വീസും നവംബര്‍ 29 ന് വെന്‍ച്യൂറായിലെ ഗുരുദ്വാരയില്‍ നടക്കും. ഇന്ത്യന്‍ വംശജര്‍ കൊല ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍