ഉണര്‍വു പ്രസംഗികന്‍ ജോയ് പുല്ലാട് ഡാളസില്‍
Tuesday, November 18, 2014 7:16 AM IST
ഡാളസ്: മാര്‍ത്തോമ സഭയിലെ പ്രശസ്ത സുവിശേഷ പ്രസംഗികനായ ജോയ് പുല്ലാട് നവംബര്‍ 22, 23 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനുകളില്‍ വചനഘോഷണം നടത്തും.

23 ന് (ഞായര്‍) വിശുദ്ധ കുര്‍ബാന ശുശ്രുഷക്കുശേഷം ദ്വിദിന സമാപന യോഗം നടക്കും. യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ