മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഷിക്കാഗോയുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ തീര്‍ഥാടന സംഘം യാത്ര പുറപ്പെട്ടു
Wednesday, November 19, 2014 6:05 AM IST
ഷിക്കാഗോ: സീറോ മലബാര്‍ ഭദ്രാസനം ഷിക്കാഗോ, ആഗോളവ്യാപകമായി നോര്‍ത്ത് അമേരിക്ക, കാനഡ ഇടവകകളെ കോര്‍ത്തിണക്കി കൊണ്ട് ഭദ്രാസന വലിയ പിതാവ് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പട്ടക്കാരും, നിരവധി കന്യാസ്ത്രീകളും, നൂറോളം വിശ്വാസികളും ഉള്‍പ്പെട്ട സംഘം നവംബര്‍ 16-ന് ഷിക്കാഗോയില്‍ നിന്നും, നവംബര്‍ 17-ന് ന്യൂയോര്‍ക്കില്‍ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിച്ചു.

നവംബര്‍ 23-ന് വത്തിക്കാനില്‍ വെച്ച് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വാഴ്ത്തപ്പെട്ട ചാവറ അച്ചന്റേയും, ഏവുപ്രാസ്യാമ്മയുടേയും വിശുദ്ധ പദവി പ്രഖ്യാപന കര്‍മ്മത്തില്‍ പങ്കെടുക്കുക എന്ന പ്രധാന ലക്ഷ്യത്തോട് ഒരുക്കപ്പെട്ട പില്‍ഗ്രിമേജ് ടൂര്‍ ഇറ്റലിയില്‍ വെനീസ്, ഫ്ളോറന്‍സ്, പിസാ, അസീസി സന്ദര്‍ശനങ്ങള്‍ക്കുശേഷം 23-ന് റോമിലെ വിശുദ്ധ കര്‍മ്മത്തിലും പങ്കെടുത്ത്, 24-ന് സീറോ മലബാര്‍ സഭാംഗങ്ങള്‍ മാര്‍ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ മാര്‍പാപ്പയില്‍ നിന്ന് നേരിട്ട് അനുഗ്രഹങ്ങള്‍ വാങ്ങുന്നതാണ്. തുടര്‍ന്ന് പത്തുമണിയോടെ സെന്റ് പീറ്റേഴ്സ് ബസിലിക്ക സീറോ മലബാര്‍ സഭാംഗങ്ങളുടെ വിശുദ്ധ കുര്‍ബാനയ്ക്ക് സാക്ഷ്യംവഹിക്കും. 25-ന് സംഘം അമേരിക്കയിലേക്ക് മടങ്ങുന്നതാണ്.

മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ ഷിക്കാഗോ, അടുക്കോടും ചിട്ടയോടും ഒരുക്കിയ ക്രമീകരണങ്ങളില്‍ അങ്ങാടിയത്ത് പിതാവ് സന്തുഷ്ടിയും നന്ദിയും പ്രകടിപ്പിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം