ന്യൂജേഴ്സി: കോട്ടയം തൃക്കോതമംഗലം ചിറത്തലാട്ട് പരേതനായ സി.സി.കുര്യന്റേയും ഏലിയാമ്മയുടേയും മകന്‍ ഷെവലിയാര്‍ സി.കെ.ജോയിയുടെ ഭാര്യ മറിയാമ്മ ജോയി (അമ്മിണി) നവംബര്‍ 18 ന് (ചൊവ്വ) ന്യൂജേഴ്സിയിലെ സ്വവസതിയില്‍ നിര്യാതയായി. സംസ്കാരം നവംബര്‍ 24ന് (തിങ്കള്‍) രാവിലെ വി.കുര്‍ബാനയ്ക്കുശേഷം യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ റോക്ക് ലാന്റിലുള്ള (ഞീരസഹമിറ ഇലാലല്യൃേ, 201 ഗശിഴ ഒം്യ, ടുമൃസശഹഹ, ചലം ഥീൃസ 10976) സെമിത്തേരിയില്‍ സംസ്കാരം നടക്കും.
പരേത കോട്ടയം നാലുന്നാക്കല്‍ ഇടത്തറ കൊച്ചുകൂനംമാമ്മൂട്ടില്‍ പരേതരായ മത്തായി വര്‍ഗീസിന്റെയും മറിയാമ്മയുടേയും മകളാണ്.
മക്കള്‍: ജിറ്റി, ജിനു ജോയി. ജാമാതാവ്: ചേന്നമ്പള്ളില്‍ പ്രമോദ് വര്‍ഗീസ്.പേരക്കുട്ടി: സ്റീവന്‍ വര്‍ഗീസ്.
സഹോദരങ്ങള്‍; കെ.വി.മാത്യു, കെ.വി.അന്ത്രയോസ്, പരേതനായ കെ.വി.തോമസ്, ഏലിയാമ്മ, ശോശാമ്മ, സാറാമ്മ, പരേതയായ അന്നമ്മ.
പരേത നാഗ്പൂര്‍ മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ റെയില്‍വേയിലും ഇറാക്കിലെ ഹെല്‍ത്ത് മിനിസ്ട്രിയിലും ന്യൂയോര്‍ക്കിലെ ഫോര്‍ട്ട് ട്രയോണ്‍ നഴ്സിംഗ് ഹോമിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും ഉത്കൃഷ്ടമായ ആത്മീയ ജീവിതത്തിനുടമയായിരുന്ന പരേതയുടെ കുടുംബം ന്യൂയോര്‍ക്കിലെ വൈറ്റ് പ്ളെയിന്‍സ് ജേക്കബൈറ്റ് സെന്റര്‍, ന്യൂജേഴ്സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയം എന്നിവയുടെ സ്ഥാപക അംഗങ്ങളില്‍പെട്ടവരും, ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദേവാലയത്തിലെ സജീവ അംഗങ്ങളുമാണ്.
നവംബര്‍ 23 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് ഇടവക ദേവാലയമായ ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്സി) സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് പള്ളിയില്‍ (അററൃല: 173 ചീൃവേ ണമവെശിഴീി അ്ലിൌല, ആലൃഴലിളശലഹറ, ചലം ഖലൃല്യെ 07621) സംസ്ക്കാരത്തിനു മുമ്പുള്ള വി.ശുശ്രൂഷകളും മൃതദേഹ പൊതുദര്‍ശനവും (3 ജ.ങ. 8 ജ.ങ.) ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോസഫ് വര്‍ഗീസ് (845 242 8899), റവ. ഡീക്കന്‍ വിവേക് അലക്സ് (551 497 1345).
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം