ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ഭവനിര്‍മാണ ധനസഹായം കൈമാറി
Thursday, November 20, 2014 7:25 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യത്തിന്റെ ഹോം ഫോര്‍ ഹോംലെസ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്കുള്ള ധനസഹായം കൈമാറി. ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന യുവജന സഖ്യം മീറ്റിംഗില്‍ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ ധന സഹായത്തിന് അര്‍ഹനായ സഭയുടെ ചെങ്കോട്ട മിഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിക്കുവേണ്ടിയുള്ള ധനസഹായം ഏറ്റുവാങ്ങി.

ഈ വര്‍ഷം നാല് പേര്‍ക്ക് യുജവനസഖ്യം ധനസഹായം നല്‍കിയിട്ടുണ്ട്. യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹോം ഫോര്‍ ഹോംലെസ് പദ്ധതിക്ക് ആവേശകരമായ സഹകരണമാണ് ഏവരില്‍നിന്നും ലഭിക്കുന്നത്.

എല്ലാവര്‍ഷവും സഖ്യം നടത്തുന്ന ഹാര്‍വെസ്റ് ഫെസ്റിവലില്‍നിന്നുമാണ് പദ്ധതിക്കുവേണ്ടിയുള്ള ധനം സമാഹരിക്കുന്നത്. സഖ്യം പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് മോന്‍സി ചാക്കോ, സെക്രട്ടറി ബെന്നി പരിമണം, ജോ. സെക്രട്ടറി സുനിത ചാക്കോ, ട്രഷറര്‍ ജോജി ഏബ്രഹാം എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

സഖ്യാംഗങ്ങളും ഇടവക ജനങ്ങളും പങ്കെടുത്ത മീറ്റിംഗില്‍ ഡോ. യൂയാക്കിം മാര്‍ കൂറിലോസിന്റെ ജന്മദിനവും എപ്പിസ്കോപ്പല്‍ സില്‍വര്‍ ജൂബിലി ആഘോഷവും ഷിക്കാഗോ മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.