ക്രിസ്തുരാജ തിരുനാള്‍ നവംബര്‍ 23ന്
Saturday, November 22, 2014 8:37 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ ക്രിസ്തുരാജ തിരുനാള്‍ നവംബര്‍ 23ന് (ഞായര്‍) രാവിലെ ഒമ്പതിന് സെന്റ് കൊളംബസ് സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും. ആഘോഷമായ ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപതയിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കും. കുര്‍ബാനക്കുശേഷം നടക്കുന്ന ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം കോണാക്ട് പ്ളേസ്, ഗോള്‍ മാര്‍ക്കറ്റ് വഴി സ്കൂള്‍ ഗ്രൌണ്ടില്‍ എത്തും. തുടര്‍ന്ന് റവ. ഫാ. അഗസ്റിന്‍ കുര്യാപ്പള്ളി രചിച്ച ഡല്‍ഹി അതിരൂപതയുടെ ചരിത്രം അടുത്ത പത്തു വര്‍ഷത്തേയ്ക്കുള്ള അജപാലന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയും പ്രകാശനവും ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ നിര്‍വഹിക്കും.

അടുത്ത ഒരു വര്‍ഷം കുടുംബവര്‍ഷമായി ആഘോഷിക്കുന്നുമെന്നുള്ള പ്രഖ്യാപനവും ആര്‍ച്ച് ബിഷപ് നടത്തും. അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ രാവിലെ വിശുദ്ധ കുര്‍ബാന ഉണ്ടായിക്കുമെന്ന് ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്