റോക്ലാന്‍ഡ് സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന് ഓവറോള്‍ കിരീടം
Saturday, November 22, 2014 10:33 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള ടമൌിറലൃ ഒശഴവ ടരവീീഹ ല്‍ നടന്ന സണ്‍ഡേസ്കൂള്‍ കുട്ടികളുടെ ടാലന്റ് മത്സരത്തില്‍ റോക്ലാന്‍ഡ് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ മികച്ച സണ്‍ഡേ സ്കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

ആറാം തവണയാണ് റോക്ലന്‍ഡ് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ ഈ ബഹുമതിക്ക് അര്‍ഹരാകുന്നത്. 2007, 2008, 2009, 2010, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും അതിനുശേഷം ഇപ്പോള്‍ 2014ലും ഭദ്രാസനത്തിലെ 52ല്‍പരം സണ്‍ഡേ സ്കൂളുകളെ പിന്തള്ളിയാണ് റോക്ലാന്‍ഡ് സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ ഈ പദവിക്ക് അര്‍ഹരായത്.

കേന്ദ്രീകൃത പരീക്ഷകളിലെ വിജയം, മശൈഴിലറ ഇീാുലശേശീിേ, മേഹലി രീാുലശേശീിേ എന്നിവയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നത്. അര്‍പ്പണബോധമുളള അധ്യാപകരുടെയും, ലക്ഷ്യബോധമുള്ള മാതാപിതാക്കളുടെയും അധ്വാനശീലരായ കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ ഉജ്ജ്വല വിജയം. വിജയികളെ അനുമോദിക്കാന്‍ റോക്ലന്‍ഡ് സെന്റ്മേരീസ് ഇടവകയില്‍ കൂടിയ പ്രത്യേക യോഗത്തില്‍ വികാരി ഫാ. ഡോ. രാജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ആമുഖ പ്രസംഗത്തില്‍ വിജയികളായ കുട്ടികളെയും, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു ചാക്കോയെയും ടീച്ചേഴ്സിനെയും രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. റോക്ലാന്‍ഡ് ഇടവകയുടെ വിജയം ഇവിടുത്തെ സണ്‍ഡേ സ്കൂള്‍ ആണെന്നും ധാരാളം ചെറുപ്പക്കാര്‍ അംഗത്വത്തിനായി തന്നെ സമീപിക്കുന്നത് അതിന്റെ ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടി.

സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ചാക്കോ കുട്ടികളുടെ അര്‍പ്പണബോധത്തെ ശ്ളാഘിക്കുകയും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. മുന്‍പ്രിന്‍സിപ്പല്‍ വിജി കുര്യന്‍ ചെയ്ത സേവനങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിജയികള്‍ ഓരോരുത്തരുടെ പേരുകള്‍ വായിക്കുകയും വികാരി പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.

റോക്ലാന്‍ഡ് സെന്റ് മേരീസ് സണ്‍ഡേസ്കൂളില്‍ 75ഓളം കുട്ടികള്‍ എല്‍കെജി മുതല്‍ 12-ാം ക്ളാസുവരെ പഠിക്കുന്നു. സണ്‍ഡേ സ്കൂളിന് പുറമെ, കുട്ടികളുടെ സാംസ്കാരിക വളര്‍ച്ചയ്ക്കായി സെന്റ് മേരീസ് ആര്‍ട്ട് സ്കൂളും സെന്റ് മേരീസ് മലയാളം സ്കൂളും നടത്തപ്പെടുന്നു.

ടാലന്റ് കോംപറ്റീഷനോട് അനുബന്ധിച്ച് നടത്തപ്പെട്ട ടാലന്റ് ഷോയില്‍ റോക്ലാന്‍ഡ് സെന്റ് മേരീസിലെ കുട്ടികള്‍ അവതരിപ്പിച്ച 'ങീലെ' എന്ന സ്കിറ്റ് കാണികളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. ടിങ്കി ഏബ്രഹാമും, എലിസബത്ത് കുര്യനും ആണ് ഇതിന് നേതൃത്വം നല്‍കിയത്.

ഇടവക സെക്രട്ടറി ലിസി ഫിലിപ്പ് ട്രസ്റി കുര്യാക്കോസ് ചാക്കോ, ഭദ്രാസന കൌണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ വിജയികളെ പ്രത്യേകം അഭിനന്ദിച്ചു.

മലങ്കര സഭയുടെ പാരമ്പര്യത്തിലും വിശ്വാസത്തിലും ഉറച്ച് നിന്നുകൊണ്ട് സഭയ്ക്കും സമൂഹത്തിനും വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന ഒരു കൂട്ടം വിശ്വാസികള്‍ ആണ് ഈ ദേവാലയത്തിന്റെ നേട്ടം.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍