സിസ്റര്‍ വത്സാ ജോണിന്റെ കൊലപാതകം: മാവോയിസ്റ്റു ബന്ധമില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്
Saturday, November 22, 2014 10:35 AM IST
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ സിസ്റര്‍ വത്സാ ജോണിന്റെ കൊലയ്ക്കു പിന്നില്‍ മാവോയിസ്റുകളല്ലെന്നു പുതിയ കണ്െടത്തല്‍. ഖനി മാഫിയകളുടെ വാടകക്കൊലയാളികളാണു സിസ്റര്‍ വത്സാ ജോണിന്റെ കൊലയ്ക്കു പിന്നിലെന്നാണു ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതോടെ സിസ്ററുടെ വധത്തിനു പിന്നില്‍ മാവോയിസ്റുകളാണെന്നു തെളിവു സഹിതം ചൂണ്ടിക്കാട്ടിയ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വാദം പൊളിയുകയാണ്.

പാനേം എന്ന ഖനന കമ്പനിയും പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഒമ്പതു ഗ്രാമങ്ങളിലെ ജനങ്ങളും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രത്തില്‍ (എംഒയു) വിയോജിപ്പു പ്രകടിപ്പിച്ച് മാവോവാദികള്‍ കൊലനടത്തിയെന്നായിരുന്നു പോലീസിന്റെ വാദം.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ഗവേഷകയായ ബേല ഭാട്ടിയ, മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, റാഞ്ചി സര്‍വകലാശാലയില്‍ രമേഷ് ശരണ്‍ എന്നിവരടങ്ങിയ സമിതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് സിസ്ററുടെ വധത്തിനു പിന്നില്‍ വാടകക്കൊലയാളികളാണെന്നും മാവോയിസ്റു ബന്ധമില്ലെന്നും കണ്െടത്തിയിരിക്കുന്നത്.

ജാര്‍ഖണ്ഡിലെ പക്കുര്‍ ജില്ലയില്‍ ഗോത്ര വര്‍ക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു അനധികൃത ഖനികള്‍ക്കെതിരേ ശക്തമായ നിലപാടുകളെടുത്തതിന്റെ പേരില്‍ മലയാളിയായ സിസ്റര്‍ വത്സാ ജോണ്‍ 2011 നവംബര്‍ 15നാണ് ക്രൂരമായി കൊല ചെയ്യപ്പെടുന്നത്. അന്നു തൊട്ടേ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റുകളുടെ തലയില്‍ തന്നെ കെട്ടിവയ്ക്കാനുള്ള ഗൂഡനീക്കങ്ങളിലായിരുന്നു ജാര്‍ഖണ്ഡ് പോലീസ്.

കഴിഞ്ഞ ഒക്ടോബറില്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയ ഒരു മാവോയിസ്റ്റു പ്രവര്‍ത്തകനും തന്റെ കുറ്റ സമ്മതത്തില്‍ സിസ്ററുടെ കൊലയ്ക്കു പിന്നില്‍ മാവോയിസ്റുകള്‍ തന്നെയെന്നു പറഞ്ഞുവെന്നും ജാര്‍ഖണ്ഡ് പോലീസ് പറയുന്നു. സിസ്ററുടെ മരണവുമായി ബന്ധപ്പെട്ടു പോലീസ് ഏഴു പേരെ അറസ്റു ചെയ്യുകയും ചെയ്തിരുന്നു.