ത്രേസ്യാമ്മ കുര്യന്‍ വെമ്പാല ഫ്ളോറിഡയില്‍ നിര്യാതയായി
Tuesday, November 25, 2014 5:44 AM IST
മയാമി: സൌത്ത് ഫ്ളോറിഡ മലയാളി സമൂഹത്തിലെ ആദ്യകാല അംഗവും, 32 വര്‍ഷമായി സിറ്റി ഓഫ് ഹോളിവുഡില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന ത്രേസ്യാമ്മ കുര്യന്‍ വെമ്പാല (85 വയസ്) നവംബര്‍ 23-ന് ഞായറാഴ്ച രാവിലെ ഫ്ളോറിഡയില്‍ നിര്യാതയായി. പരേതനായ കുര്യന്‍ വെമ്പാലയുടെ സഹധര്‍മ്മിണിയാണ്.

കോട്ടയം ജില്ലയില്‍ പാലാ എലിക്കുളം സ്വദേശിനിയും പ്രവിത്താനം ഔസേഫ് പറമ്പില്‍ കുടുംബാംഗവുമാണ് പരേത. തികഞ്ഞ കൃഷിസ്നേഹിയും അദ്ധ്വാനിയുമായിരുന്ന ത്രേസ്യമ്മ വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് മനോഹരമായി കൃഷി ചെയ്തിരുന്നത് അനേകര്‍ക്ക് പ്രചോദനവും ആകര്‍ഷണവുമായിരുന്നു. കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ 'കര്‍ഷകശ്രീ' അവാര്‍ഡ് നല്‍കി ത്രേസ്യാമ്മയെ ആദരിച്ചിരുന്നു.

മക്കള്‍: സിറിയക്, മത്തായി (കുട്ടിച്ചന്‍), ജോസ്, മരിയ കുറുപ്പുമഠം, പയസ്, ബേബിച്ചന്‍ (എല്ലാവരും ഫ്ളോറിഡ), വത്സ നയിനാപറമ്പില്‍ (ഒഹായോ). മരുമക്കള്‍: ത്രേസ്യമ്മ കാക്കനാട് (അരിക്കുഴ), ഷീല മാമ്പുഴയ്ക്കല്‍ (കാഞ്ഞിരപ്പള്ളി), ഡോ. ജോസുകുട്ടി നയിനാപറമ്പില്‍ (ചമ്പക്കുളം), ബിസ്സി നടുക്കുഴിയില്‍ (കല്ലൂര്‍ക്കാട്), ഷാജന്‍ കുറുപ്പുമഠം (വാഴക്കുളം), ബെറ്റ്സി ഇരുമ്പനം (രാമന്‍കരി) എന്നിവരും 18 കൊച്ചുമക്കളുമുണ്ട്.

നവംബര്‍ 28-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച്, കോറല്‍സ്പ്രിംഗ് (201 ച, ഡിശ്ലൃശെ്യ ഉൃശ്ല, ഇീൃമഹുൃശിഴ, എഘ 33071) ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

നവംബര്‍ 29-ന് ശനിയാഴ്ച രാവിലെ ഒമ്പതിന് ഇതേ ദേവാലയത്തില്‍ വെച്ച് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഹോളിവുഡ് സെമിത്തേരിയില്‍ (3001 ച 72 ിറ അ്ല, ഒീഹഹ്യീീംറ, എഘ 33024) സംസ്കാരം നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി വെമ്പാല (954 804 8896), ജോസ് വെമ്പാല (954 993 4005).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം