കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ പരീശീന ക്ളാസുകള്‍ ഡിസംബര്‍ ഒന്നുമുതല്‍
Tuesday, November 25, 2014 5:47 AM IST
ടൊറന്റോ: കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആഭിമുഖ്യത്തില്‍ രജിസ്ട്രേഡ് പ്രാക്ടിക്കല്‍ നേഴ്സസ് പരീക്ഷാര്‍ത്ഥികള്‍ക്കുള്ള പരിശീലന ക്ളാസുകള്‍ ഡിസംബര്‍ ഒന്നാം തീയതി ആരംഭിക്കുന്നു. 36 ങമമൃേേശ ഇീൌൃ, ഋീയശരീസല, ഠീൃീിീ -യില്‍ വെച്ചാണ് ക്ളാസുകള്‍ നടത്തുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരേയും, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 4 മണി മുതല്‍ 9 മണി വരെയുമാണ് ക്ളാസുകള്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ക്ളാസുകള്‍ നടത്തുന്നതിന് ശ്രമിച്ചുവരുന്നു.

കോളജ് ഓഫ് നേഴ്സസ് ഓഫ് ഒന്റാരിയോ 2015 ജനുവരിയില്‍ നടത്തുന്ന പരീക്ഷയ്ക്കുവേണ്ടി തയാറെടുക്കുന്നവര്‍ക്ക് നടത്തുന്ന തീവ്ര പരിശീലന ക്ളാസുകള്‍ നയിക്കുന്നത് നിരവധി വര്‍ഷത്തെ അദ്ധ്യാപന പരിചയവും, ഞച (ഇചഛ), ചഇഘഋത ഞച (ഢലൃാീി) യു.എസ്.എയുടേയും പരീക്ഷകള്‍ പാസിയിട്ടുള്ള പരിശീലകയാണ്. കോളജ് ഓഫ് നേഴ്സസ് ഓഫ് ഒന്റാരിയോയുടെ ആര്‍.പി.എന്‍ പരീക്ഷകള്‍ എളുപ്പത്തില്‍ പാസാകന്‍ കഴിയുന്ന തരത്തിലുള്ള മൊഡ്യൂളുകളായി തരംതിരിച്ചാണ് പരിശീലിപ്പിക്കുന്നത്.

ചഇഘഋത ഞച പരീക്ഷകള്‍ക്കുവേണ്ടിയുള്ള പരിശീലന ക്ളാസുകള്‍ 2015 ജനുവരിയില്‍ ആരംഭിക്കാന്‍ വേണ്ടിയുള്ള തീവ്ര പരിശീലന മൊഡ്യൂളുകള്‍ തയാറായി വരുന്നു.

അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ഫീസില്‍ 20 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. ഇപ്പോള്‍ ക്ളാസിനുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലം എല്ലാവര്‍ക്കും എത്തിച്ചേരുവാന്‍ സൌകര്യമുള്ളതും, മിസ്സിസ്സാഗാ, ടൊറന്റോ, ബ്രാംപ്ടണ്‍, യോര്‍ക്ക് എന്നിവയുടെ ബസ്സുകള്‍ എത്തിച്ചേരുന്ന സ്ഥലവും ആണ്. ഒന്റാരിയോയുടെ ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കോഴ്സ് കാലയളവില്‍ താമസ സൌകര്യം ആവശ്യമെങ്കില്‍ അസോസിയേഷന്‍ തരപ്പെടുത്തുന്നതാണ്.

സംഘടനയില്‍ അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് വഴി സൌജന്യമായി അതിനുള്ള സൌകര്യമുണ്ട്. വെബ്സൈറ്റ്: വു://ംംം.രമിമറശമിാിമ.രീാ/

സംഘടനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കാനഡയുടേയും ഒന്റാരിയോയുടേയും വിവിധ ഭാഗങ്ങളില്‍ നിന്ന് വൈസ് പ്രസിഡന്റുമാരേയും, ജോയിന്റ് സെക്രട്ടറിമാരേയും നിയമിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ അസോസിയേഷന്‍ പ്രസിഡന്റുമായി ബന്ധപ്പെടേണ്ടതാണ്.

ക്ളാസുകളുടെ ഔപചാരികമായ ഉദ്ഘാടനം നവംബര്‍ 29-ന് വൈകുന്നേരം നാലിന് നടത്തപ്പെടുന്നതാണ്. ഇതുകൂടാതെ ജനോപകാരപ്രദമായ മറ്റ് പല പരിപാടികളും നടത്തുവാന്‍ ആലോചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 647 535 5742 എന്ന നമ്പരില്‍ ബന്ധപ്പെടുക. പ്രസിഡന്റ്- ആനി സ്റീഫന്‍, വൈസ് പ്രസിഡന്റ്- അന്നമ്മ പുളിക്കല്‍, സെക്രട്ടറി- സൂസന്‍ ഡീന്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ ഷീല ജോന്‍, മേഴ്സി ജോസഫ്, ട്രഷറര്‍ ജോജോ ഏബ്രഹാം എന്നിവര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം