ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു
Tuesday, November 25, 2014 10:13 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. നവംബര്‍ 24ന് (ഞായര്‍) രാവിലെ ഒമ്പതിന് സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ആദികുര്‍ബാന സ്വീകരണത്തിനും സ്ഥൈര്യലേപന ശുശ്രൂഷയ്ക്കും ഫരീദാബാദ് രൂപത പ്രൊ വികാരി ജനറാള്‍ റവ. ഫാ. പോള്‍ മാടശേരി മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. പയസ് മലേകണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

പാരിഷ് കൌണ്‍സില്‍ കൈക്കാരന്‍ റെജി മാത്യൂസ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്നു സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ഇടവക ദിനാഘോഷത്തില്‍ ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. മാതൃജ്യോതിസിന്റെ നേതൃത്വത്തില്‍ ഫൊറോന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രൂപ്പ് സോംഗ് അവതരിപ്പിച്ചു. കൂടാതെ ഇടവകയിലെ ക്രിസ്റീന ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ളീഷ് ക്വയര്‍ ടീം ഗാനങ്ങള്‍ അവതരിപ്പിച്ചു. വികാരി ഫാ. പയസ് മലേക്കണ്ടത്തില്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്