'ഗാമ' പത്താം വാര്‍ഷികം ആഘോഷിക്കുന്നു
Wednesday, November 26, 2014 6:36 AM IST
ടെക്സാസ്: അമേരിക്കയിലെ അതിവേഗം വികസിക്കുന്ന നഗരങ്ങളില്‍ പ്രമുഖ സ്ഥാനത്താണ് ടെക്സാസ് തലസ്ഥാനമായ ഓസ്റിന്‍. അതിവേഗം ഇവിടുത്തെ മലയാളി സമൂഹവും വികസിച്ചുകൊണ്ടിരിക്കുന്നു. ഓസ്റിന്‍ പട്ടണത്തിലെ ബഹുസ്വര മലയാളി സമൂഹത്തിന്റെ കൂട്ടായ്മയാണ് ഗാമ (ഏൃലമലൃേ അൌശിെേ ങമഹമ്യമഹലല അീരശമശീിേ). ഏതാണ്ട് നൂറോളം അംഗ സംഖ്യയോടെ ആരംഭിച്ച സംഘടനയില്‍ ഇന്ന് ആയിരത്തിലധികം അംഗങ്ങള്‍ ഉണ്ട്. ഓസ്റിന്‍ മലയാളികളുടെ കലാ സംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഗാമ വേദിയൊരുക്കി കൊടുക്കുന്നു. കേരളത്തിന്റെ ഉത്സവങ്ങള്‍ മലയാളത്തനിമയോടെ ഗാമയുടെ നേതൃത്വത്തില്‍ ആഘോഷിക്കപ്പെടുന്നു.

ചിട്ടയോടെയും സുതാര്യവുമായ പ്രവര്‍ത്തന ശൈലിയാണ് ഈ കെട്ടുറപ്പിന്റെ രഹസ്യം എന്ന് ഗാമയുടെ ഈ വര്‍ഷത്തെ പ്രസിഡണ്ട് പി.ജി. റാം പറയുന്നു. വൈസ് പ്രസിഡന്റ് സണ്ണി തോമസ്സും, സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരിയും, ട്രഷറര്‍ രാകേഷ് മേനോനും റാമിനോടൊപ്പം ഗാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. കലാ മേള, പിക്നിക്, ഓണാഘോഷം, കായിക വിനോദ മേള തുടങ്ങിയ പരിപാടികളോടൊപ്പം മാസത്തില്‍ ഒരു മലയാള സിനിമയെങ്കിലും പ്രദര്‍ശിപ്പിക്കുക എന്ന ദൌത്യം വിജയകരമായി നടപ്പാക്കാനായി എന്നത് ഗാമയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമാണ്.

ഇക്കൊല്ലം ഗാമയുടെ രൂപീകരണത്തിന്റെ പത്താം വാര്‍ഷികമാണ്. വിപുലമായ പരിപാടികളോടെയാണ് ഓസ്റിന്‍ മലയാളികള്‍ ഗാമയുടെ പത്താം വാര്‍ഷികം ആഘോഷിച്ചത്. പത്താം വാര്‍ഷിക ആഘോഷ സമാപന സമ്മേളനം നിരവധി കലാ സാംസ്കാരിക പരിപാടികളോടെ ഡിസംബര്‍ ആറാം തീയതി ആഘോഷിക്കുകയാണ്. എല്ലാവരേയും പ്രസ്തുത പരിപാടിയിലേക്ക് ഗാമ ഡയറക്ടര്‍ ബോര്‍ഡ് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സിജോ വടക്കന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം