പി.എം. ജേക്കബ് ഡാളസില്‍ നിര്യാതനായി
Wednesday, November 26, 2014 7:40 AM IST
സൌത്ത്ലേക്ക് (ഡാളസ്): പുതുപ്പള്ളി പടിഞ്ഞാറെ പറമ്പില്‍ പി.എം. ജേക്കബ് (പാപ്പച്ചന്‍-91) ഡാളസ് സൌത്ത്ലേക്കിലുളള വസതിയില്‍ നിര്യാതനായി.

ഭാര്യ: പുതുപ്പളളി കണിയാംപറമ്പില്‍ പരേതയായ കുട്ടിയമ്മ.

നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പല്‍ അംഗമാണ്. ബ്രദറണ്‍ എല്‍ഡര്‍ ജോണ്‍ ജോസഫി (തങ്കച്ചന്‍) ന്റെ ഭാര്യ പിതാവാണ് പരേതന്‍.

2007 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ജേക്കബ് പൂനയില്‍ 1950 മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

മക്കള്‍: ആലീസ് ജോണ്‍, പരേതനായ റോയ് ജേക്കബ്. മരുമക്കള്‍ : ജോണ്‍ ജോസഫ്(തങ്കച്ചന്‍), ജിജി ജേക്കബ് (ഡിട്രോയ്റ്റ്).

മെമ്മോറിയല്‍ സര്‍വീസ് : നവംബര്‍ 28 ന് (വെളളി) വൈകിട്ട് 6.30 ന് ബിലിവേഴ്സ് ബൈബിള്‍ ചാപ്പല്‍, കരോള്‍ട്ടണ്‍ - ഡാളസ്

ഫ്യൂണറല്‍ സര്‍വീസ് നവംബര്‍ 29 ന് (ശനി) രാവില 10.30 മുതല്‍ ബിലീവേഴ്സ് ബൈബിള്‍ ചാപ്പല്‍, കരോള്‍ട്ടണ്‍, ഡാളസില്‍ ആരംഭിച്ച് സംസ്കാരം കോപ്പല്‍ റോളിംഗ് ഓക്ക്സ് മെമ്മോറിയല്‍ സെന്ററില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍ ജോസഫ് : 214 384 2130.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍