അഗസ്റിന്‍ കരിംകുറ്റിയില്‍ ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ്
Wednesday, November 26, 2014 10:15 AM IST
ഷിക്കാഗോ: ഐഎന്‍ഒസി മിഡ് വെസ്റ് റീജിയണിന്റെ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്‍ സമ്മേളന ഹാളില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജിയണ്‍ ഷിക്കാഗോയുടെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി അഗസ്റിന്‍ കരിംകുറ്റിയില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി വര്‍ഗീസ് പാലമലയില്‍, ജനറല്‍ സെക്രട്ടറിയായി പ്രഫസര്‍ തമ്പി മാത്യു, വൈസ് പ്രസിഡന്റുമാരായി മാത്യൂസ് ഏബ്രഹാം, സജി തോമസ്, ജോര്‍ജ് പണിക്കര്‍, ഹെറാള്‍ഡ് ഫിഗറെദോ, ജോസി കുരിശിങ്കല്‍ എന്നിവരും സെക്രട്ടറിമാരായി ജോഷി വള്ളിക്കുളം, ബാബു മാത്യു, ഷിബു വര്‍ഗീസ് എന്നിവരും ട്രഷററായി ജസി റിന്‍സിയേയും ജോയിന്റ് ട്രഷററായി ഷൈന്‍ ജോര്‍ജിനേയും യൂത്ത് കോഓര്‍ഡിനേറ്റേഴ്സ് ആയി ബെന്നി പരിമണം, മാത്യൂസ് ടോബിന്‍ തോമസ്, സജി കുര്യന്‍ എന്നിവരും ഐടി സപ്പോര്‍ട്ട് ടീമിലേക്ക് പ്രതീഷ് തോമസ് അജയന്‍ കുഴിമറ്റം, ടിംസി ചാക്കോ, പ്രവീണ്‍ തോമസ് എന്നിവരും ഡോ. പോള്‍ ചെറിയാന്‍, പോള്‍ കിടങ്ങന്‍, മറിയാമ്മ പിള്ള, ഡോ. റോയി തോമസ്, പി.ജെ മത്തായി, ലൂക്കോസ് പി. ബേസില്‍ പെരേര, ആനിയമ്മ ഏബ്രഹാം, ഡോ. മാത്യു ജോസഫ് തുടങ്ങിയ ഒമ്പതംഗ ഉപദേശകസമിതിയും സന്തോഷ് നായര്‍, ജോസ് ജോര്‍ജ്, പി.കെ നടരാജന്‍, ജിതേന്ദ്ര കൈമള്‍, ഈശോ കുര്യന്‍, ഷെവലിയാര്‍ ജോയിമോന്‍ സ്കറിയ, ജോസഫ് നാഴിയംപാറ, സതീശ് തങ്കച്ചന്‍, തോമസ് ദേവസി, സെബാസ്റ്യന്‍ ഇമ്മാനുവല്‍, സുരേഷ് സുകുമാര്‍, മാത്യു ഏബ്രഹാം, സിബി തോമസ്, രാജു തോമസ്, ബെഞ്ചമിന്‍ തോമസ്, അനിയന്‍ കോന്നോത്ത്, ചന്ദ്രന്‍ പിള്ള, ജോസി കരിശുങ്കല്‍, പി. മോനിച്ചന്‍, ബിജു തോമസ്, ജെയിംസ് തലക്കന്‍ തുടങ്ങിയ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, സതീശന്‍ നായര്‍, തോമസ് മാത്യു എന്നിവര്‍ ട്രസ്റി ബോര്‍ഡ് അംഗങ്ങളായും 21 അംഗ ജനറല്‍ കൌണ്‍സിലും അടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് രൂപം കൊടുത്തിരിക്കുന്നത്.

ഐഎന്‍ഒസി മിഡ് വെസ്റ് റീജിയണ്‍ പ്രസിഡന്റ് തോമസ് മാത്യു പടന്നമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. ഐഎന്‍ഒസിയുടെ സ്ഥാപക പ്രസിഡന്റായിരുന്ന പോള്‍ പറമ്പി, മുന്‍ പ്രസിഡന്റ് സതീശന്‍ നായര്‍, ഐഎന്‍ഒസി അംഗവും മുന്‍ ഫൊക്കാന പ്രസിഡന്റുമായ മറിയാമ്മ പിള്ള, പുതിയ പ്രസി#ഡന്റ് അഗസ്റിന്‍ കരിംകുറ്റിയില്‍, ജനറല്‍ സെക്രട്ടറി തമ്പി മാത്യു, മാത്യൂസ് ഏബ്രഹാം, ജോര്‍ജ് പണിക്കര്‍, ജോഷി വള്ളിക്കുളം, അനിയന്‍ കോന്നോത്ത്, പോള്‍ കിടങ്ങന്‍, ഷൈന്‍ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ഷിബു വര്‍ഗീസ് കൃതജ്ഞത പറഞ്ഞു. സന്തോഷ് നായര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.