താമ്പാ കെസിസിസിഎഫിന് പുതിയ നേതൃത്വം; കിഷോര്‍ വട്ടപ്പറമ്പില്‍ പ്രസിഡന്റ്
Thursday, November 27, 2014 6:39 AM IST
താമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തു. കിഷോര്‍ വട്ടപറമ്പില്‍ (പ്രസിഡന്റ്) ട്രീസാ തെക്കനാട്ട് (ജനറല്‍ സെക്രട്ടറി) രാജു വെട്ടുപാറപ്പുറത്ത് (വൈസ് പ്രസിഡന്റ്) റ്റോജിമോന്‍ പായ്തുരുത്തേല്‍ (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് മാവേലില്‍ (ട്രഷറാര്‍) എന്നിവരാണ് പുതിയ ഭരണ സമതിയിലെ അംഗങ്ങള്‍.

ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) നാഷണല്‍ കൌണ്‍സിലിലേക്ക് ജോസ് ഉപ്പൂട്ടില്‍, ബേബി മാറിക വീട്ടില്‍, പോള്‍സണ്‍ ഞറളക്കാട്ട് കുന്നേല്‍, ഷൈനി കിഴക്കനടിയില്‍,ജെയിംസ് പുളിക്കതൊട്ടിയില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

വാള്‍റിക്കോയിലുള്ള ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ച് നവംര്‍ മാസം എട്ടാം തീയതി നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോമി ചെറുകര ഇലക്ഷന്‍ കമ്മീഷണറുമാരായ സജി മഠത്തിലേട്ട്, എബി പ്രാലേല്‍ എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കമ്മറ്റി തെരഞ്ഞെടു പ്പിന് നേതൃത്വം നല്കി.

അന്നേദിവസം മുന്‍ പ്രസിഡന്റ് മോനച്ചന്‍ മഠത്തിലേട്ടിന്റെ അധ്യക്ഷ തയില്‍ കൂടിയ വാര്‍ഷീക പൊതുയോഗത്തില്‍ സംഘടനയും, പള്ളിയും യോജിക്കാവുന്ന മേഖലകളില്‍ എല്ലാം യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനം ഉണ്ടായി. താമ്പാ ക്നാനായ കാതലിക് ദേവാലയത്തിന്റെ പുതിയ വികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തിലിനെ കെസിസിസിഎഫിന്റെ സ്പിരിച്ച്വല്‍ ഡയറക്ടറായും നിയമിച്ചു. ഈ വര്‍ഷം മുതല്‍ ക്രിസ്മസ്കരോളും,ക്രിസ്മസ് ആഘോഷപരിപാടികളും അസോസിയേഷനും, പള്ളിയും സംയുക്തമായി ഒന്നിച്ച്ആഘോഷിക്കും എന്ന് പുതിയ പ്രസിഡന്റ് കിഷോര്‍ വട്ടപ്പറമ്പിലും പുതിയ വികാരി ഡൊമിനിക്ക് മഠത്തില്‍കളത്തിലും പ്രസ്താപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം