ശിശുദിനാഘോഷം നടത്തി
Thursday, November 27, 2014 10:12 AM IST
ബംഗളൂരു: എമറാള്‍ഡ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ അബ്ബിഗെരെ ഗവ. പ്രൈമറി സ്കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ക്ളബ് അംഗങ്ങള്‍ കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. സ്കൂളിന് ജലസംഭരണി നിര്‍മിച്ചു നല്കിയ ക്ളബ് ഭാരവാഹികള്‍ക്ക് ചടങ്ങില്‍ മുഖ്യാധ്യാപിക കല്ലമ്മ നന്ദിയര്‍പ്പിച്ചു.