സമ്മര്‍ റീഡിംഗ് കോമ്പറ്റീഷനില്‍ കെവിന്‍ ഫിലിപ്പ് ഒന്നാം സ്ഥാനം നേടി
Friday, November 28, 2014 7:18 AM IST
ഓര്‍ലാന്റോ: 'മൈ ഓണ്‍ റീഡറിന്റെ' (ങ്യഛി ഞലമറലൃ) ആഭിമുഖ്യത്തില്‍ എലിമെന്ററി, മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെട്ട സമ്മര്‍ റീഡിംഗ് കോമ്പറ്റീഷനില്‍ ഓര്‍ലാന്റോ സണ്‍സെറ്റ് പാര്‍ക്ക് എലിമെന്ററി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥിയായ കെവിന്‍ ഫിലിപ്പ് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടി.

പുസ്തകങ്ങളെ സ്നേഹിക്കുന്ന കെവിന് കൈനിറയെ പുസ്തകങ്ങളും, ഐപാഡും സമ്മാനമായി ലഭിച്ചു. സ്കൂള്‍ ഡിസ്ട്രിക്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് ഒരു ഐപാഡും ലഭിച്ചു.

പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളിയില്‍ നിന്ന് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്ളോറിഡയിലേക്ക് കുടിയേറിയവരാണ് കെവിന്റെ മാതാപിതാക്കള്‍. അതേ സ്കൂളിലെ കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ത്ഥിയായ ജസ്റിന്‍ ഏക സഹോദരനാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം