ഹൂസ്റണില്‍ ജനലക്ഷങ്ങള്‍ക്ക് വിസ്മയമായി 'താങ്ക്സ് ഗിവിംഗ്' റാലി
Friday, November 28, 2014 8:43 AM IST
ഹൂസ്റണ്‍: ജനലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അറുപത്തി അഞ്ചാമത് താങ്ക്സ് ഗിവിംഗ് റാലി ഹൂസ്റണില്‍ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

തെളിഞ്ഞ ആകാശവും തണുത്ത കാറ്റും രാവിലെ എട്ടോടെ ആരംഭിച്ച റാലിക്കു കൂടുതല്‍ ശോഭ നല്‍കി. ഹീലിയം നിറച്ച കൂറ്റന്‍ ബലൂണുകള്‍, മനോഹരമായി അലങ്കരിച്ച ഫ്ളോട്ടുകള്‍, കേളജ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാന്റ്, നൃത്തം എന്നിവയും റാലിയെ ആകര്‍ഷകമാക്കി.

ഹൂസ്റണ്‍ ടൌണിലൂടെ നീങ്ങിയ റാലി വീക്ഷിക്കുന്നതിന് റോഡിനിരുവശവും കെട്ടിടങ്ങളുടെ മുകളിലും ജനങ്ങള്‍ അണിനിരന്നിരുന്നു. ബില്‍ക്ളീന്‍, ഡോ. ജനിഫര്‍ ആര്‍നോര്‍ഡ്, ലിറ്റില്‍ ജോഡികളാണ് ഈ വര്‍ഷത്തെ റാലിയെ നയിച്ചത്.

ചിയര്‍ ലീഡേഴ്സ്, സ്കേറ്റേറല്‍ എന്നിവരുടെ പ്രകടനങ്ങളും റാലിയില്‍ സംഘടിപ്പിച്ചിരുന്നു. 250,000 ജനങ്ങള്‍ റാലി വീക്ഷിക്കുവാനെത്തിയിരുന്നു എന്നാണ് കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍