തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ക്രിസ്മസ് കരോള്‍ നവംബര്‍ 30 മുതല്‍
Friday, November 28, 2014 8:45 AM IST
ഡാളസ്: തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക് ക്ളബില്‍ 2015 ജനുവരി നാലിന് (ഞായര്‍) വൈകുന്നേരം ആറു മുതലാണ് പരിപാടികള്‍. അസോസിയേഷന്റെ നേതൃത്വത്തിലുള്ള വര്‍ഷത്തെ ക്രിസ്മസ് കരോള്‍ നവംബര്‍ 30, ഡിസംബര്‍ ഏഴ് തീയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ലൂയീസ് വില്‍, ഫ്ളവര്‍ മൌണ്ട്, കരോള്‍ട്ടന്‍, ഇര്‍വിംഗ്, റിച്ചാഡ്സണ്‍, പ്ളാനോ എന്നീ സിറ്റികളിലുള്ള തിരുവല്ല നിവാസികളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളില്‍ കരോള്‍ ഗായക സംഘം സന്ദര്‍ശനം നടത്തും.

സോണി ജേക്കബ്, സജി നായര്‍, മാത്യു സാമുവല്‍, സുനു മാത്യു, ബിജു വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

എല്ലാ തിരുവല്ലാ നിവാസികളേയും സുഹൃത്തുക്കളേയും കരോള്‍, ക്രിസ്മസ് ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍