ന്യൂയോര്‍ക്കില്‍ ക്രിസ്മസ് കരോള്‍ സര്‍വീസ് ആരംഭിച്ചു
Monday, December 1, 2014 10:09 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഈ വര്‍ഷത്തെ കരോളിന് തുടക്കമായി. വികാരി ഫാ. ജോസഫ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങളുടെ സഹകരണത്തോടെ ഇടവകയിലെ കരോളിന് വെള്ളിയാഴ്ച തുടക്കമായി.

മുന്‍കൂട്ടി തയാറാക്കിയ പ്രകാരം ക്രിസ്മസിന് മുമ്പായി എല്ലാ വീടുകളും കയറിയിറങ്ങണമെന്നാണ് പ്രതീക്ഷിക്കുന്നത്. സെക്രട്ടറി ജോസ് കോരക്കുടി, ഷിനോ മറ്റം, കൈക്കാരന്മാരായ ജോസഫ് വട്ടക്കളം, തങ്കച്ചന്‍ നെടുംതോടി, ജയിംസ് നികര്‍ത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: സാബു തോമസ്