ഡാളസ് ഏരിയ മാര്‍ത്തമറിയം സമാജം ഫണ്ട് കൈമാറി
Tuesday, December 2, 2014 6:19 AM IST
ഡാളസ്: സൌത്ത് വെസ്റ് ഭദ്രാസന ആസ്ഥാനത്ത് ചാപ്പല്‍ നിര്‍മ്മാണത്തിനായി ഡാലസ് ഏരിയ വനിതാ സമാജം സംഘടിപ്പിച്ച ടാലന്റ് ഷോയില്‍ നിന്ന് ലഭിച്ച പതിനായിരം ഡോളര്‍ ഭദ്രാസന കൌണ്‍സില്‍ അംഗം എല്‍സണ്‍ സാമുവേലിന് കൈമാറി.

നവംബര്‍ 28-ന് വെള്ളിയാഴ്ച ഡാളസ് വലിയ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ടാലന്റ് ഷോയില്‍ ഡാലസിലെ വിവിധ ചര്‍ച്ചുകളിലെ വനിതാ സമാജം അംഗങ്ങള്‍ അവതരിപ്പിച്ച പരിപാടികള്‍കൊണ്ട് ടാലന്റ് ഷോ വര്‍ണ്ണശബളമായി.

ഏരിയ കണ്‍വീനര്‍ റവ.ഫാ. രാജു എം. ദാനിയേല്‍, ഏരിയ സെക്രട്ടറി ആന്‍ വര്‍ഗീസ്, ഷൈനി പിലിപ്പ്, അനിതാ തോമസ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം