നഴ്സിംഗ് രഗത്തെ നൂതനാശയങ്ങള്‍ പങ്കു വച്ച് നൈനയുടെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്
Tuesday, December 2, 2014 6:20 AM IST
ടാമ്പ(ഫ്ളോറിഡ): മെഡിക്കല്‍ രംഗത്തെ നൂതന ആശയങ്ങള്‍ പങ്കു വയ്ക്കുകയും പുത്തന്‍ വിജ്ഞാനം പകര്‍ന്നു നല്‍കുകയും ചെയ്തു കൊണ്ടു നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന), സംഘടിപ്പിച്ച നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചടങ്ങില്‍ സത്യ പ്രതിഞ്ജയും ചെയ്തു.
നേഴ്സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള അറിവും പ്രാപ്തിയും ആര്‍ജ്ജിക്കുക എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. പ്രവര്‍ത്തന മണ്ഡലത്തില്‍ ആവശ്യമായ കഴിവുകളും വിജ്ഞാനവും വികസിപ്പിക്കുതിനുള്ള വെല്ലുവിളികള്‍ എന്ന വിഷയം സജീവ ചര്‍ച്ചക്ക് വഴിയൊരുക്കി. പങ്കെടുത്തവര്‍ക്ക് അഞ്ചു മണിക്കൂര്‍ തുടര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഫ്ളോറിഡ ബോര്‍ഡ് ഓഫ് നേഴ്സിംഗ് നല്‍കി.

ഇന്ത്യന്‍ നേഴ്സിംഗ് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയാണ് സമ്മേളനത്തിന് ആതിഥ്യം വഹിച്ചത്.നൈന പ്രസിഡന്റ് വിമല ജോര്‍ജ് നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ പോയ വര്‍ഷത്തെ വിവിധ നേട്ട്ങ്ങള്‍ അക്കമിട്ടു നിരത്തി. പ്രത്യേകിച്ചു കപ്പലില്‍ നടത്തിയ കണ്‍ വന്‍ഷനും പഠന പര്യടനവും. ഈ നേട്ടങ്ങളൊക്കെ ഒരു ടീം വര്‍ക്കിന്റെ വിജകഥയാണെവര്‍ അനുസ്മരിച്ചു. ഓരോരുത്തരും ഈ നേട്ടങ്ങള്‍ക്കായി പ്രയത്നിച്ചു. അതു ഫലം കണ്ടു.

കഴിഞ്ഞ വര്‍ഷം നടത്തിയ ഫണ്ടു സമാഹരണം മുതല്‍ ഈ ലീഡര്‍ഷിപ്പ് കോഫറന്‍സ് വരെ നൈന അനുദിനം പുതിയ നേട്ടങ്ങളിലേക്കാണു മുന്നേറുന്നത്. ഇതില്‍ പങ്കാളികളാവാന്‍ എല്ലാ നേഴ്സുമാരെയും അവര്‍ ക്ഷണിച്ചു. അടുത്ത എഡുക്കേഷനല്‍ ടെലികോണ്‍ഫറന്‍സ് ഡിസംബറില്‍ നടത്തുന്നതാണെന്നു അവര്‍ അറിയിച്ചു.

രാവിലെ ഐഎന്‍എ പ്രസിഡന്റ് പൌലിന്‍ ആളൂക്കാരന്റെ സ്വാഗത പ്രസംഗത്തോടെ കോണ്‍ഫറന്‍സ് തുടങ്ങി. സാലി കുളങ്ങര, സുമാ മാമ്മന്‍ എന്നിവര്‍ ആമുഖ പ്രസംഗം നടത്തി.

കുക്ക് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹോസ്പിറ്റല്‍ സിസ്റത്തില്‍ നേഴ്സിംഗ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആഗ്നസ് തേറാടി, സാറാ ഗബ്രിയേല്‍, ഡോ. ജാക്കി മൈക്കിള്‍, ഡോ. റേച്ചല്‍ കോശി എന്നിവരാണ് ക്ളാസുകള്‍ നയിച്ചത്. ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റി പ്രതിനിധി റിക്കാര്‍ഡൊ സംസാരിച്ചു.
ചര്‍ച്ചകളില്‍ മേരി ജോസ് പൌലീന്‍, മറിയാമ്മ കോശി, ഷര്‍ലി ഫിലിപ്പ്, ബീന വള്ളിക്കളം, അന്നാ ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

വൈകിട്ട് കലാപരിപാടികളും ഡിന്നറും. സമ്മേളനത്തില്‍ ജാനറ്റ് ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി.
ഫണ്ട് റെയ്സിംഗിനും ക്രൂസ് കണ്‍വന്‍ഷനും നല്‍കിയ സേവനത്തിനു ന്യുജേഴ്സി ചാപ്റ്റര്‍ ഒന്നിനുള്ള അംഗീകാരം ചാപ്ടര്‍ പ്രസിഡന്റ് മറിയാമ്മ കോശി എറ്റു വാങ്ങി.

ലീഡര്‍ഷിപ്പ് കോഫറന്‍സിനു നേത്രുത്വം നല്‍കിയ ഫ്ളോറിഡ ചാപ്ടറിനുള്ള അംഗീകാരം പൌലീന്‍ ആളുക്കാരന്‍, വിമല ജോര്‍ജില്‍ നിന്നു ഏറ്റുവാങ്ങി. പുതിയ ഭാരവാഹികള്‍ക്ക് പ്രസിഡന്റ് വിമലാ ജോര്‍ജ് സത്യപ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു. പുതിയ ഭാരവാഹികളെ അവര്‍ അനുമോദിക്കുകയും ചെയ്തു. സത്യ പ്രതിജ്ഞക്ക് പൌലിന്‍ ആളൂക്കാരനും ജെയ്നമ്മ ചെറിയാനും നേത്രുത്വം നല്‍കി. പുതിയ നേത്രുത്വം ജനുവരിയില്‍ ചാര്‍ജ് എടുക്കും

പുതിയ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ ഭാവി പരിപാടികളെപറ്റി സംസാരിച്ചു. വിമലാ ജോര്‍ജ്, പൌലീന്‍ ആളൂക്കാരന്‍, മറിയാമ്മ കോശി എന്നിവരുടെ സേവനങ്ങള്‍ക്കു പ്രത്യേക നന്ദി പറയുകയും ചെയ്തു ഡെയ്സി പുളിനില്‍ക്കുംകാലായില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം