കൈപ്പുഴ സംഗമം വര്‍ണാഭമായി
Tuesday, December 2, 2014 10:54 AM IST
ഡാളസ്: ഡാളസ് പ്രദേശത്തെ കൈപ്പുഴ നിവാസികളുടെ ക്രിസ്മസ് സമ്മേളനം സുനി, തൊമാച്ചന്‍ മുകളേലിന്റെ ഭവനത്തില്‍ നടത്തി. കുടുംബസമേതം ധാരാളം കൈപ്പുഴക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു. കൈപ്പുഴ, പാലത്തുരുത്ത് ഇടവകകളുടെ ഈ വര്‍ഷത്തെ മൂന്നാമത് സമ്മേളനം ആയിരുന്നു ഇത്. മുതിര്‍ന്നവരുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ഈ സമ്മേളനത്തിനു കൊഴുപ്പേകി.

അടുത്ത വര്‍ഷം ടെക്സസിലെ, പ്രത്യേകിച്ച് ഹൂസ്റണ്‍, സാന്‍ അന്റോണിയോ നഗരങ്ങളിലെ കൈപ്പുഴകാരെയും ഉള്‍പ്പെടുത്തി വിപുലമായ കൈപ്പുഴ സംഗമം നടത്തുന്നതിന് തീരുമാനിച്ചു. ഇതിലേക്കായി തോമാച്ചന്‍ മുകളേല്‍, ജോപ്പന്‍ ചാമാക്കലകിഴക്കേതില്‍, ദേവസ്യാച്ചന്‍ ചാമക്കാല എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം