ഹൂസ്റണില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25 ന്
Wednesday, December 3, 2014 7:13 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ്് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം സ്റാഫോര്‍ഡിലുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 25 ന് (വ്യാഴം) വൈകുന്നേരം അഞ്ച് മുതല്‍ നടക്കും.

ചടങ്ങില്‍ ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യുസേബിയോസ് മെത്രാപോലീത്ത ക്രിസ്മസ് സന്ദേശം നല്‍കും.

ഹൂസ്റണിലെ എപ്പിസ്കോപ്പല്‍ സഭകളില്‍പ്പെട്ട 17 ഇടവകകളെ പ്രതിനിധീകരിച്ചുകൊണ്ടുളള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റണ്‍ സെന്റ് ജോണ്‍സ് ക്നാനായ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ കൂടിയ ആലോചനായോഗത്തില്‍ ആഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു.

ഹൂസ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബങ്ങളെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

എക്യുമെനിക്കല്‍ കമ്യുണിറ്റി പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ റവ. കെ.ബി. കുരുവിള അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി