ഫൊക്കാനയുടെ ആതുര സേവന പദ്ധതി കൂടുതല്‍ പേരിലേക്ക്
Friday, December 5, 2014 12:41 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന അനവധി വര്‍ഷങ്ങളായി നല്‍കിവരുന്ന ആതുര സേവന സഹായം കൂടുതല്‍ രോഗികള്‍ക്ക് എത്തിക്കുവാനുള്ള പദ്ധതി തയാറാക്കി.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ജമഹഹശൌാ എന്ന ജീവകാരുണ്യ സംഘടനയും അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയും ചേര്‍ന്നാണ് രോഗികള്‍ക്ക് സാമ്പത്തിക സഹായവും സാന്ത്വനവും നല്‍കുവാന്‍ തീരുമാനിച്ചത്.

സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കും, വേണ്ടരീതിയില്‍ ചികിത്സ ലഭിക്കാത്ത രോഗികള്‍ക്കും ആശ്വാസം പകരുന്നതാണ് ഫൊക്കാനയുടെ ആതുരസേവന സഹായം.

ജമഹഹശൌാ കിറശമ 2013-14 നടപ്പുവര്‍ഷത്തില്‍ ഉദ്ദേശം 450-ല്‍പ്പരം രോഗികള്‍ക്ക് ഇതിനോടകം സഹായങ്ങള്‍ നല്‍കിക്കഴിഞ്ഞു. ജമഹഹശൌാ കിറശമ, ഉലുമൃാലി ീള ഇീാാൌിശ്യേ ങലറശരശില നും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഔട്ട് പേഷ്യന്റ് ക്ളിനിക്ക് നടത്തുന്നുണ്ട്. കൂടാതെ എല്ലാ വ്യാഴാഴ്ചയും ഉലുമൃാലി ീള ജലറശമൃേശര ഉം ജമഹഹശൌാ കിറശമ യും ചേര്‍ന്ന് തിരുവനന്തപുരത്തെ എസ്.എ.ടി ഹോസ്പിറ്റലില്‍ സാമ്പത്തിക പരാധാനത അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കായി ഔട്ട് പേഷ്യന്റ് ക്ളിനിക്ക് നടത്തുന്നുണ്ട്.

2015 ജനുവരി 24ന് കോട്ടയത്ത് വെച്ച് നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വെന്‍ഷനില്‍ വെച്ച് ഫൊക്കാനയുടെ ആദ്യഗഡു ജമഹഹശൌാ കിറശമ ചെയര്‍മാന്‍ ഡോ. എം.ആര്‍ രാജഗോപാലിന് നല്‍കിക്കൊണ്ട് ഫൊക്കാന ആതുരസേവന രംഗത്ത് പുതിയ കാല്‍വെയ്പ് നടത്തുമെന്ന് പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.