സിബിന്‍ തോമസ് അബുദാബിയില്‍ അപകടത്തില്‍ നിര്യാതനായി
Saturday, December 6, 2014 6:04 AM IST
അബുദാബി : യുഎസ് മലയാളി ഡോട്ട് കോം ചീഫ് എഡിറ്ററും, വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്ററുമായ സിബിന്‍ തോമസ് (24) അബുദാബിയില്‍ ഡിസംബര്‍ അഞ്ചിനുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് നിര്യാതനായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിബിന്‍ തോമസ് ഉദ്യോഗാര്‍ഥം ആദ്യമായി അബുദാബിയില്‍ എത്തിയത്.

റാന്നി തോട്ടമണ്‍(ആനപ്പാറ) വടക്കേപാറാനിക്കാരന്‍ തോമസിന്റെ മകനാണ് മരിച്ച സിബിന്‍. എം.കോം, എം.ബി.എ ബിരുദധാരിയായ സിബിന്‍ റാന്നി പെരുമ്പുഴയില്‍ ക്യാപിറ്റല്‍ വെബ് ഡിസൈനിംഗ് കമ്പനി നടത്തിവരികയായിരുന്നു.

നല്ലൊരു സംഘാടകനും, എഴുത്തുകാരനും ആയിരുന്ന സിബിന്‍ നിരവധി കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവയുടെ രചയിതാവാണ്. സിബിന്‍ തോമസിന്റെ അകാല നിര്യാണത്തില്‍ യു.എസ്. ഡോട്ട് കോം മാനേജിംഗ് എഡിറ്റര്‍ ജോണ്‍സണ്‍ ചെറിയാന്‍ (അറ്റ്ലാന്റ) അനുശോചിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍