ചിക്കു കുര്യാക്കോസിന്റെ സ്മരണാര്‍ഥം ഡാളസില്‍ സംഗീത സായാഹ്നം ഡിസംബര്‍ ഏഴിന്
Saturday, December 6, 2014 10:10 AM IST
ഡാളസ്: അന്തരിച്ച യുവഗായകന്‍ ചിക്കു കുര്യാക്കോസിന്റെ സ്മരണാര്‍ഥം ഡിസംബര്‍ ഏഴിന് (ഞായര്‍) വൈകിട്ട് ഡാളസില്‍ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

മസ്കിറ്റ് ബാര്‍ണിസ് ബ്രിഡ്ജ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ ഡാളസ് സെലിബ്രന്റ്സ് ഒരുക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഗാനശുശ്രൂഷാ മധ്യേ ലഭിക്കുന്ന സ്തോത്ര കാഴ്ച ചിക്കു കുര്യാക്കോസിന്റെ കുടുംബത്തിന് സംഭാവനയായി നല്‍കും. ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ യുവ ഗായകര്‍ ഒരുക്കുന്ന സംഗീത വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍