ഈനായി ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുന്നു
Saturday, December 6, 2014 10:13 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (കചഅക) ഡിസംബര്‍ 20-ന് (ശനി) മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കുന്നു. നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫ. ഡോ. ഡിമിട്ര ലുക്കീസയും ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, ക്നാനായ റീജിയന്റെ ഡയറക്ടറുമായ ഫാ. തോമസ് മുളവനാലും ആണ് പ്രധാന അതിഥികള്‍.

വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന പരിപാടികളില്‍ വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. ഈ ആഘോഷപരിപാടികളിലേക്ക് ഏവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിമോള്‍ ലൂക്കോസ് 773 771 6572, മേഴ്സി കുര്യാക്കോസ് 773 865 2456, ജൂബി വള്ളിക്കളം 312 685 5829, ചിന്നമ്മ ഞാറവേലില്‍ 847 372 8535, സിബി ജോസഫ് 847 970 2090.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം