നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റ് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, December 10, 2014 6:17 AM IST
ന്യൂജേഴ്സി: ഡിസംബര്‍ 13ന് ന്യൂജേഴ്സിയില്‍ നടത്തുന്ന നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു. ന്യൂയോര്‍ക്കിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. മനോജ് കുമാര്‍ മഹാപത്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ സന്നിഹിതരായിരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ വിനീത നായര്‍ പറഞ്ഞു.

പിസ്കാറ്റവേയിലുള്ള ദീവാന്‍ ബാന്‍കറ്റ് ഹാളില്‍ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഡോ. ശ്രീധര്‍ കാവില്‍, പദ്മകുമാര്‍ നായര്‍, അഞ്ചു ഭാര്‍ഗവ, പോള്‍ കറുകപ്പിള്ളില്‍, ഡോ. രസിക്ക് ലാല്‍ പടേല്‍ എന്നിവര്‍ക്ക് നാമം എക്സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും.

പ്രശസ്ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധര്‍ കാവില്‍ ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ മാര്‍ക്കറ്റിംഗ് പ്രഫസര്‍ ആയി സേവനമനുഷ് ടിക്കുന്നു. കാവില്‍ കണ്‍സല്‍ട്ടന്റ് എന്ന ഗ്ളോബല്‍ മാര്‍ക്കറ്റിംഗ് സംരംഭത്തിന്റെ പ്രസിഡന്റ് ആയ ഡോ. ശ്രീധര്‍ കാവില്‍ യു എസ് ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ചെയര്‍മാന്‍ ആണ്. ന്യൂയോര്‍ക്ക് കേരള സെന്ററിന്റെ പ്രസിഡന്റ് ആയിരുന്ന ഡോ. കാവില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ്. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, പ്രഭാഷകയും, ഹിന്ദു അമേരിക്കന്‍ സേവ ചാരിറ്റീസ് സ്ഥാപകയുമായ അഞ്ചു ഭാര്‍ഗവ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഫെയിത്ത് ബെയിസ്ഡ് ആന്‍ഡ് നൈബര്‍ഹൂഡ് പാര്‍ട്ട്ണര്‍ഷിപ്സിന്റെ അഡ്വൈസറി കൌണ്‍സില്‍ മെമ്പര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . വൈറ്റ് ഹൌസുമായി സഹകരിച്ച് നിരവധി സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളില്‍ ബ്ളോഗുകള്‍ എഴുതുകയും ചെയ്യുന്ന അഞ്ചു ഭാര്‍ഗവ പ്രവാസി സമൂഹത്തില്‍ ശക്തമായ സാന്നിധ്യമാണ് .

പ്രമുഖ സംഘടന നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പോള്‍ കറുകപ്പിള്ളില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമാണ്. ഫോകാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ പ്രസിഡന്റും ട്രസ്റി ബോര്‍ഡ് ചെയര്‍മാനുമായി പ്രവര്‍ത്തിച്ച അദ്ധേഹം നിരവധി പ്രവാസി സാമൂഹ്യ സംഘടനകളിലും മാധ്യമ പ്രസ്ഥാനങ്ങളിലും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലും കേരളത്തിലുമായി സാമൂഹ്യക്ഷേമ പദ്ധതികളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പോള്‍ കറുകപ്പിള്ളില്‍ സജീവമായി പങ്കെടുത്തു വരുന്നു. നിരവധി പുരസ്കാരങ്ങള്‍ അദ്ധേഹം നേടിയിട്ടുണ്ട് .

ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഫ്റ്റ്വെയര്‍ സ്ഥാപനമായ സോഫ്റ്റ്വെയര്‍ ഇങ്കുബേറ്ററിന്റെ സിഇഒ ആണ് മാറ്റ് കുമാര്‍ എന്നറിയപ്പെടുന്ന പദ്മകുമാര്‍ നായര്‍. നൂതനാശയങ്ങളുമായി വരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ഇന്നൊവേഷന്‍ ഇങ്കുബേറ്റര്‍, ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നൂതന സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഇന്‍ദുനിയ തുടങ്ങി നിരവധി പ്രോജെക്ട്സ് അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഇന്ത്യയിലുള്ള തന്റെ സ്ഥാപനങ്ങളില്‍ അദ്ധേഹം ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഉദ്യോഗം നല്കി അവരെ ശാക്തീകരിക്കുന്നു. ഇന്ത്യയിലും അമേരിക്കയിമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് പദ്മകുമാര്‍ നായര്‍.

മുതിര്‍ന്ന ഡോക്ടര്‍ ആയ ഡോ. രസിക്ക് ലാല്‍ പടേല്‍ ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് . ന്യൂജേഴ്സിയിലെ ഇര്‍വിംഗ് ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് മെഡിസിനില്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ച അദ്ധേഹം ബെത്ത് ഇസ്രേല്‍ മെഡിക്കല്‍ സെന്റെറിലും ഈസ്റ് ഓറഞ്ച് ജനറല്‍ ഹൊസ്പിറ്റലിലും സേവനമനുഷ്ടിക്കുന്നു. പ്രമുഖ സാംസ്കാരിക സംഘടനായ ഇന്‍ഡോഅമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയെഷന്റെ സ്ഥാപക നേതാവും മുന്‍ ചെയര്‍മാനുമാണ് . അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പുകളും മറ്റു സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു വരുന്നു. അഹമ്മദബാദിലെ കൃഷ്ണ ഹാര്‍ട്ട് ഇന്സ്ടിറ്റൂറ്റ് തുടങ്ങിയ ആശുപത്രികളില്‍ ഡോ. രസിക്ക് ലാല്‍ പടേല്‍ സൌജന്യ സേവനം നല്‍കാറുണ്ട്.

അനഖ് ഇ ഗബ്രൂ എന്ന പ്രശസ്ത നൃത്ത സംഘം അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ നൃത്ത പരിപാടി ചടങ്ങിനു മാറ്റൂ കൂട്ടും. അവാര്‍ഡ് ജേതാക്കളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനം, കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ബാങ്ക്വറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.

സഞ്ജീവ് കുമാര്‍, ഡോ ഗീതേഷ് തമ്പി, ബിന്ദു സഞ്ജീവ്, സജിത്ത് പരമേശ്വരന്‍, അജിത് മേനോന്‍, ഡോ ഗോപിനാഥന്‍ നായര്‍, രാജശ്രീ പിന്റോ, അപര്‍ണ കണ്ണന്‍ , അരുണ്‍ ശര്‍മ , പ്രേം നാരായണന്‍, അനാമിക നായര്‍ , ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാര്‍, ജയകൃഷ്ണന്‍ നായര്‍, ഡോ പദ്മജ പ്രേം, മാലിനി നായര്‍, വിദ്യ രാജേഷ് തുടങ്ങിയര്‍ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഫിലാഡെല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറു കണക്കിന് കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കു ചേരാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികള്‍ അറിയിച്ചു.

ഉമലേ: ടമൌൃറമ്യ, ഉലരലായലൃ 13, 2014. ഢലിൌല: 560 ടലേഹീി ഞറ, ജശരെമമേംമ്യ ഠീിംവെശു, ചഖ 08854 ഠശാല: 5 ുാ 11 ുാ

ഇീിമേര: ങമറവമ്മി ആ ചമശൃ: 732 718 7355, ഢശിശ ചമശൃ: 732 874 3168, ഉൃ. ഏലമലേവെ ഠമ്യാു:732 804 2360, ടമിഷലല് ഗൌാമൃ: 732 306 7406. വു://ിമാമാ.ീൃഴ/

റിപ്പോര്‍ട്ട്: വിനീത നായര്‍