സൌത്ത് ഏഷ്യന്‍ സുന്ദരിപട്ടം പ്രിയങ്ക ഗുപ്തക്ക്
Wednesday, December 10, 2014 6:23 AM IST
ഫ്ളോറിഡ: മിസിസ് സൌത്ത് ഏഷ്യ ഇന്റര്‍നാഷണല്‍ 2015 സൌന്ദര്യ റാണിയായി പ്രിയങ്ക ഗുപ്ത തിരഞ്ഞെടുക്കപ്പെട്ടു.

ഐടി പ്രോജക്ട് മാനേജരായി പ്രവര്‍ത്തിക്കുന്ന പ്രിയങ്ക 2015 ജൂലൈ 24, 25 തീയതികളില്‍ നടക്കുന്ന മിസിസ് ഇന്റര്‍നാഷണല്‍ 2015 മത്സരങ്ങളില്‍ സൌത്ത് ഏഷ്യയെ പ്രതിനിധീകരിക്കും.

ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളുടെ ജീവിതത്തില്‍ കൈവരിച്ച നേട്ടങ്ങളും കുടുംബത്തോടും വിവാഹ ജീവിതത്തോടുമുള്ള അവരുടെ പ്രതിബദ്ധതയും ലോകത്തുള്ള മറ്റു സ്ത്രീകള്‍ക്ക് മാതൃകയായി സ്വീകരിക്കാനുതകുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ പ്രിയങ്ക പറഞ്ഞു.

2013ല്‍ അറ്റ്ലാന്റയില്‍ നടക്കുന്ന മിസിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ സൌന്ദര്യ മത്സരത്തില്‍ വിജയകിരീടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും രണ്ടുവര്‍ഷം മുമ്പാണ് പ്രിയങ്ക അമേരിക്കയിലെത്തുന്നത്. കലിഫോര്‍ണിയ ഫ്രിമോങ്ങില്‍നിന്നും അടുത്തിടെയാണ് ഫ്ളോറിഡയിലെ മയാമിയിലേക്ക് താമസം മാറ്റിയത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍