ഡിഎംഎ ആര്‍കെ പുരം കള്‍ച്ചറല്‍ സെന്റര്‍ ഭരതനാട്യം അരങ്ങേറ്റം ഡിസംബര്‍ 13ന്
Wednesday, December 10, 2014 6:24 AM IST
ഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ആര്‍കെ പുരം കള്‍ച്ചറല്‍ സെന്ററില്‍ ഗുരു ഡോ. നിഷാറാണിയുടെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചുവരുന്ന വരുണ്‍ ഗോപന്‍, ഐശ്വര്യ നായര്‍, മീമാന്‍സ പാണ്െട, ആശ്രയ ഇയരാജ്, അഞ്ജലി, വിജയശ്രീ വി. നായര്‍, സ്മിത നായര്‍, ചാരുലത കൈലാസ് എന്നീ വിദ്യാര്‍ഥികളുടെ ഭരതനാട്യം അരങ്ങേറ്റം ഡിസംബര്‍ 13ന് (ശനി) നടക്കും.

വൈകുന്നേരം 6.30ന് കാര്‍ത്യാനി ഓഡിറ്റോറിയം ശ്രീ ഉത്തര ഗുരുവായൂരപ്പന്‍ മന്ദിര്‍, മയൂര്‍ വിഹാര്‍ ഫേസ് ഒന്നില്‍ നടക്കും.

ഇന്റര്‍ നാഷണല്‍ കഥകളി സെന്റര്‍ പ്രിന്‍സിപ്പല്‍ ഏവൂര്‍ എസ്. രാജേന്ദ്രന്‍ പിള്ള മുഖ്യാതിഥിയായിരിക്കും. ഡിഎംഎ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ആശംസ പ്രസംഗം നടത്തും.

ഡോ. നിഷാ റാണി (നാട്ടുവങ്കം), ജ്യോതി ശ്രീദേവി (വോക്കല്‍), ഇളന്തൂര്‍ ജയന്‍ പി. ദാസ് (മൃദംഗം), എം. യഗ്നരാമന്‍ (ഫ്ളൂട്ട്), ഗോരവ് (മേക്കപ്പ്) എന്നിവര്‍ പരിപാടിക്ക് പിന്നണി ഒരുക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്