ഡല്‍ഹിയില്‍ പള്ളി കത്തിച്ച സംഭവം: സഭാ മേലധ്യക്ഷന്മാര്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി
Wednesday, December 10, 2014 6:24 AM IST
ന്യൂഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്യന്‍ പള്ളി ദൂരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് കുറ്റക്കാരെ കണ്െടത്തി നടപടി എടുക്കണമെന്നും പള്ളിയുടെ പുനര്‍നിര്‍മാണത്തിനു സഹായം നല്‍കണമെന്നാവശ്യപ്പെട്ടും സഭാ മേലധ്യക്ഷന്മാര്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി.

ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ് വിന്‍സെന്റ് എം. കോണ്‍സസാവോ, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികളങ്ങര, ഡല്‍ഹി അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍, ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്