എം.ടി വാസുദേവന്‍ നായരുടെ അനശ്വര പ്രണയ കാവ്യം 'നീലത്താമര' അമേരിക്കന്‍ മലയാളികളുടെ അരങ്ങിലെത്തുന്നു
Thursday, December 11, 2014 5:47 AM IST
ന്യൂയോര്‍ക്ക്: എം.ടി വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച രചനകളില്‍ ഒന്നായ 'നീലത്താമര' എന്ന അനശ്വര പ്രണയ കാവ്യം ആദ്യമായി അമേരിക്കന്‍ മലയാളികളുടെ മുന്‍പില്‍ സ്റ്റേജ് ഷോ ആയി അവതരിപ്പിക്കപ്പെടുന്നു.

1979 ല്‍ മലയാള സിനിമയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഈ പ്രണയ കാവ്യം അതിനുശേഷം 2009 ല്‍ വീണ്ടും ലാല്‍ ജോസ് എന്ന പ്രശസ്ത സംവിധായകന്‍ അര്‍ച്ചന കവിയിലൂടെ കുട്ടിമാളുവിനെ മലയാളി മനസില്‍ അനശ്വരമാക്കി.

സ്റാര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന ബാനറില്‍ 2015 ഏപ്രില്‍, മേയ് മാസങ്ങളില്‍ അമേരിക്കന്‍ പര്യടനം നടത്തുന്ന 'നീലത്താമര 2015' എന്തു കൊണ്ടും മികവുറ്റ അനേകം പ്രതിഭകള്‍ മാറ്റുരക്കുന്ന വേദിയാകുന്നു.

അമേരിക്കന്‍ മലയാളിയുടെ പച്ചയായ ജീവിത രീതികള്‍ ഹാസ്യത്തിന്റെ രീതിയില്‍ അവതരിപ്പിച്ച 'അക്കരക്കാഴ്ചകള്‍' എന്ന മികച്ച കോമഡി സീരിയലിലൂടെ ജനമനസുകളില്‍ സ്ഥാനം നേടിയ ജോസുകുട്ടി (ജോര്‍ജ് തേക്കുംമൂട്ടില്‍), സജിനി സക്കറിയ (റിന്‍സി) എന്നിവര്‍ നീലത്താമര 2015 ഷോയുടെ ഭാഗമായി പുതിയ നമ്പരുകളുമായി അരങ്ങിലെത്തുന്നു.

മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ മുഖങ്ങള്‍ അവതരിപ്പിച്ച ജാഫര്‍ ഇടുക്കി, മലയാള സിനിമയുടെ സ്ഥിരം മദ്യപാനി അയ്യപ്പ ബൈജു (പ്രശാന്ത് പുന്നപ്ര), കലാഭവന്‍ രാഹുല്‍ (സിനിമ ചിരിമ), ഏലൂര്‍ ജോര്‍ജ് (സിനിമാല) തുടങ്ങിയ പ്രമുഖ മലയാളി ഹാസ്യ താരങ്ങള്‍ നീലത്താമര 2015 ഷോയുടെ ഭാഗമാകുന്നു.

പ്രമുഖ സംഗീത സംവിധായകന്‍ റോണി റാഫേല്‍ അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് പ്രമുഖ ഗായിക വൃന്ദ ചീരത്ത് (കൈരളി ടിവി), നിഖില്‍ രാജ് (ഐഡിയ സ്റാര്‍ സിംഗര്‍), ബിബിന്‍ സേവ്യര്‍ (പ്ളേബാക്ക് സിംഗര്‍) എന്നിവര്‍ ചേര്‍ന്ന് സംഗീതമയമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഇടിക്കുള 2014215303, ജോര്‍ജ് വര്‍ഗീസ് 5676987827.