ഡാളസില്‍ മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് ഡിസംബര്‍ 14 ന്
Saturday, December 13, 2014 10:25 AM IST
റിച്ചാര്‍ഡ്സന്‍ (ഡാളസ്): സിസ്റര്‍ നിര്‍മല പീറ്റര്‍ ജോസ് പ്രകാശ് കരിമ്പനേത്ത്, സാജന്‍ ടീം ഒരുക്കുന്ന ക്രിസ്ത്യന്‍ മ്യൂസിക് ആന്‍ഡ് ദിവ്യാവാര്‍ത്ത് അവാര്‍ഡ് നൈറ്റ് ഡിസംബര്‍ 14ന് (ഞായര്‍) വൈകുന്നേരം 6.30 മുതല്‍ രാത്രി ഒമ്പതു വരെ റിച്ചാര്‍ഡ്സണിലുള്ള കാല്‍വറി പെന്റ് കോസ്റല്‍ ചര്‍ച്ചില്‍ നടക്കും.

ദിവ്യധാര മ്യൂസിക്കിന്റെ ആഭിമുഖ്യത്തിലാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. ലൈവ് ഓര്‍ക്കസ്ട്ര ടീമിന്റെ സഹകരണത്തില്‍ നടത്തുന്ന സംഗീത സദസിലേക്ക് ഏവരേയും സ്വാഗതം ചേരുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

വിശദ വിവരങ്ങള്‍ക്ക്: ജോര്‍ജ് മലയില്‍ 972 890 6124.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍