കുറഞ്ഞ വരുമാനക്കാര്‍ക്ക് സൌജന്യ മാമോഗ്രാം പരിശോധന
Saturday, December 13, 2014 10:27 AM IST
ഡാളസ്: ഡാളസ് കൌണ്ടിയിലെ കുറഞ്ഞ വരുമാനമുളള സ്ത്രീകള്‍ക്ക് ഡിസംബര്‍ 20 ന് സൌജന്യ മാമോഗ്രാം പരിശോധന നടത്തുന്നു. ഡാളസ് ലേക്ക് ജൂണില്‍ പ്ളസന്റ് ഗ്രോവ് ബ്രാഞ്ച് ലൈബ്രറിയിലാണ് ക്ളിനിക്ക് സംഘടിപ്പിക്കുന്നത്. പരിശോധന ആവശ്യമുളളവര്‍ ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡ്, വയസ്, ജനന തീയതി തുടങ്ങിയ രേഖകളുമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

യുടി സൌത്ത് വെസ്റേണ്‍ മൊബൈല്‍ മാമോഗ്രാം ടീമാണ് പരിശോധനകള്‍ നടത്തുക.

വിശദ വിവരങ്ങള്‍ക്ക് : 214 645 2560, 1 866 277 0710.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍