കൃഷ്ണന്‍ എം. നായര്‍ നിര്യാതനായി
Monday, December 15, 2014 5:15 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനംതിട്ട കുമ്പഴ മുട്ടത്തുവീട്ടില്‍ പരേതരായ മാധവന്‍ പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനും, ആല്‍ബനിയ്ക്കടുത്ത് സ്കെനക്റ്റഡിയില്‍ താമസക്കാരനുമായ കൃഷ്ണന്‍ നായര്‍ (71) ഡിസംബര്‍ 12 വെള്ളിയാഴ്ച രാത്രി പത്തിന് സ്വവസതിയില്‍ നിര്യാതനായി.

പറക്കോട് കുഴിവിള വടക്കേതില്‍ പരേതരായ കേശവക്കുറുപ്പിന്റേയും പൊന്നമ്മയുടേയും മകള്‍ ശാന്തമ്മയാണ് ഭാര്യ. മക്കള്‍: ലീന, വിനോദ്.

പൊതുദര്‍ശനം: ഡിസംബര്‍ 14 ഞായറാഴ്ച വൈകീട്ട് ആറു മുതല്‍ എട്ടുവരെയും, ഡിസംബര്‍ 15 തിങ്കളാഴ്ച വൈകീട്ട് നാലു മുതല്‍ ആറുവരെയും ഡാലി ഫ്യൂണറല്‍ ഹോമില്‍.

വിലാസം: ഡാലി ഫ്യൂണറല്‍ ഹോം, 242 മക്ക്കളന്‍ സ്ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12304 (ഉമഹ്യ എൌിലൃമഹ ഒീാല, 242 ങരഇഹഹമി ടൃേലല, ടരവലിലരമേറ്യ, ചഥ 12304).

സംസ്ക്കാരം: ഡിസംബര്‍ 15 തിങ്കളാഴ്ച പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 6:30ന് വെയ്ല്‍ ക്രിമറ്റോറിയത്തില്‍.വിലാസം: വെയ്ല്‍ ക്രിമറ്റോറിയം, 907 സ്റ്റേറ്റ് സ്ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12307 (ഢമഹല ഇൃലാമീൃശൌാ, 907 ടമേലേ ടൃേലല, ടരവലിലരമേറ്യ, ചഥ 12307). കൂടുതല്‍ വിവരങ്ങള്‍ക്ക്: രാധാകൃഷ്ണന്‍ നായര്‍ 518 598 4385.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ