മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ബാഡ്മിന്റണ്‍ കിരീടം അനൂപ് - യുന്ന് സഖ്യത്തിന്
Monday, December 15, 2014 7:12 AM IST
ഡിട്രോയ്റ്റ്: മിഷിഗണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ അനൂപ് വാസു - യുന്ന് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഷിഗണില്‍ നിന്നും ഇലിനോയിസില്‍ നിന്നുമായി ഏകദേശം 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് നവംബര്‍ 22 ന് (ശനി) രാവിലെ 10 ന് ആരംഭിച്ചു. തുടക്കത്തിലെ തണുപ്പന്‍ പ്രകടനത്തോടെ ആരംഭിച്ച മത്സരം ഉച്ചകഴിഞ്ഞപ്പോള്‍ ഷട്ടിലിന്റെയും ബാറ്റിന്റെയും മൂളിച്ചകള്‍ കൊണ്ട് കളിക്കളം മുഖരിതമായി.

കാണികളെ ആവേശഭരിതരാക്കിക്കൊണ്ട് നടന്ന സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളില്‍, ഓരോ സെര്‍വുകളും ആരവങ്ങളോടുകൂടിയാണ് വരവേറ്റത്.

ഡബിള്‍സില്‍ ഒന്നാം സ്ഥാനം അനൂപ് വാസു - യുന്ന് അനൂപ് സംഖ്യം നേടിയപ്പോള്‍ രണ്ടാം സ്ഥാനം ബിനു ജെറാള്‍ഡ് - സജീവ് നായര്‍ സഖ്യത്തിനും മൂന്നാം സ്ഥാനം റോണി-രജീഷ് സഖ്യത്തിനും ലഭിച്ചു.

മിക്സഡ് ഡബിള്‍സില്‍ ഒന്നാം സ്ഥാനം സജീവ് നായര്‍ - ടിനു സഖ്യവും രണ്ടാം സ്ഥാനം ബിജോയ് - അമ്പിളി സഖ്യവും മൂന്നാം സ്ഥാനം ഷാബിന്‍-ക്രിസ്റീന സഖ്യത്തിനും ലഭിച്ചു.

വിജയികള്‍ക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത് ഡോ. സോമന്‍ ചാക്കോ, സാമുവല്‍ ജോര്‍ജ് തുടങ്ങിയവരാണ്.

ടൂര്‍ണമെന്റിനു നേതൃത്വം നല്‍കിയത് ബിജോയിസ് കാവണന്‍, ജെയിസണ്‍ തുരുത്തേല്‍, ചാള്‍സ് തോമസ്, അനു ജോയ്, തങ്കച്ചന്‍, അഭിലാഷ് പോള്‍ എന്നിവരാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ആലോചിച്ചു കൊണ്ടിരിക്കുവാണു സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ചാഴികാടാന്‍ 734 516 0641, ബിജോയിസ് കാവണന്‍ 248 761 9979.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍