ഫരീദാബാദ് രൂപത സന്യസ്ത സംഗമം നടത്തി
Monday, December 15, 2014 10:10 AM IST
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന സന്യസ്ത വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഫരീദാബാദ് രൂപതയില്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങര നിര്‍വഹിച്ചു.

ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള സന്യാസിനി, സന്യാസിമാര്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ എറണാകുളം -അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് ക്ളാസുകള്‍ നയിച്ചു. റവ. ഫാ. മാത്യു മൂത്തശേരി (പ്രൊ വികാരി ജനറാള്‍), മോഡറേറ്ററായിരുന്നു.

വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്റെ നേതൃത്വത്തില്‍ സിആര്‍ഐ രൂപതാഘടകത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. റവ. സിസ്റര്‍ ഭവ്യ സിഎച്ച്എഫ് പ്രസിഡന്റായും റവ. സി. തെരേസ എഫ്സിസി (പ്രൊവിന്‍സ് നോയിഡ) റവ. ഫാ. കുര്യന്‍ കൊച്ചെട്ടൊന്നില്‍ എംഎസ്ടി സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. റവ. ഡോ. ജയ്ക്കബ് നങ്ങേലിമാലില്‍ എഫ്സിസി സിസ്റേഴ്സ് (പാലം പ്രൊവിന്‍സ്) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്