അറ്റ്ലാന്റയില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 20ന്
Tuesday, December 16, 2014 5:29 AM IST
അറ്റ്ലാന്റാ : സതേണ്‍ അറ്റ്ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ നടത്തപ്പെടുന്നതാണ് ഫയറ്റ് വില്ലയിലുള്ള (791, ഫോറസ്റ് അവന്യൂ, ഫയ്റ്റ് വില്ല, ഏഅ 30214) പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന ക്രിസ്മസ് കരോളില്‍ വിവിധ ഗായകസംഘങ്ങള്‍ കരോള്‍ ഗാനങ്ങളലാപിക്കുന്നതോടൊപ്പം വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

സതേണ്‍ അറ്റ്ലാന്റയിലുള്ള എല്ലാ മലയാളികളെയും ഈ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് തോമസ് 404 542 1616,
ജയിന്‍ സ്റീഫന്‍ (404 759 1427).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി