കര്‍ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20-ന് ഫിലാഡല്‍ഫിയയില്‍
Tuesday, December 16, 2014 5:30 AM IST
ഫിലാഡല്‍ഫിയ: എസ്എംസിസി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ട്രഷററായിരുന്ന ടോമി അഗസ്റിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട രണ്ടാമത് വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 20 ശനിയാഴ്ച്ച രാവിലെ 7.30 മുതല്‍ വൈകിട്ട് ആറുവരെ ഫിലാഡല്‍ഫിയ നോര്‍ത്തീസ്റ് റാക്കറ്റ് ക്ളബിന്റെ (ചഋഞഇ, 9379 ഗൃലംീംി ഞീമറ, ജവശഹമറലഹുവശമ ജഅ 19115) ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടക്കും.

1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായിരുന്ന ദിവംഗതനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം എസ്എംസിസി ഫിലാഡല്‍ഫിയ ചാപ്റ്റര്‍ ദേശീയതലത്തില്‍ ശനിയാഴ്ച്ച സംഘടിപ്പിക്കുന്ന മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാപ്റ്റര്‍ പ്രസിഡന്റ് സാബു ജോസഫ് സിപിഎ അറിയിച്ചു. ഷിക്കാഗൊ രൂപതയുടെ കീഴിലുള്ള സീറോമലബാര്‍ പള്ളികളില്‍നിന്നുള്ള ടീമുകളായിരിക്കും മല്‍സരത്തില്‍ പങ്കെടുക്കുന്നത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നായി ആറ് ടീമുകള്‍ മല്‍സരത്തിന് രജിസ്റര്‍ ചെയ്തു കഴിഞ്ഞു.

എസ് എം സി സി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ശനിയാഴ്ച്ച രാവിലെ 7:30 ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പ്ളേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം അന്നു വൈകുന്നേരം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി സ്പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ആകുന്ന ടീമിന് അറ്റോര്‍ണി ജോസ് കുന്നേല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗത മികവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ടോമി അഗസ്റിന്റെ സ്മരണാര്‍ത്ഥം എസ് എം സി സി പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ടോമി അഗസ്റിന്‍ മെമ്മോറിയല്‍ ട്രോഫി എംവിപിക്ക് ലഭിക്കും.

ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് സാബു ജോസഫ് സി. പി. എ. യുടെ നേതൃത്വത്തില്‍ എസ് എം സി സി ഭാരവാഹികളെയും, ഇടവകാം ഗങ്ങളെയും, യുവജനങ്ങളെയും, സ്പോര്‍ട്സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ചാപ്റ്റര്‍ സെക്രട്ടറി ജോര്‍ജ് പനക്കല്‍, എം. സി. സേവ്യര്‍, ജോര്‍ജ് മാത്യു സിപിഎ., ജോസഫ് കൊട്ടൂകാപ്പള്ളി, ദേവസിക്കുട്ടി വറീദ്, രാജീവ് തോമസ്, ഡോ. ജയിംസ് കുറിച്ചി, ജോസ് മാളേയ്ക്കല്‍, ജോര്‍ജ് ഓലിക്കല്‍, ആലീസ് ആറ്റുപുറം, ജോസ് പാലത്തിങ്കല്‍, ജോയി കരുമത്തി, ബീനാ ജോസഫ്, സിബിച്ചന്‍ ചെമ്പ്ളായില്‍, ത്രേസ്യാമ്മ മാത്യു, ജോസ് കുന്നേല്‍, ജയ്സണ്‍ പൂവത്തിങ്കല്‍, സൂസന്‍ ഡൊമിനിക്, ജോജി ചെറിയാന്‍, സിബിച്ചന്‍ മുക്കാടന്‍, ഡോ. സക്കറിയാസ് ജോസഫ് എന്നിവര്‍ ടൂര്‍ണമെന്റ് കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിക്കുന്നു. ജെറിന്‍ ജോണ്‍ ആണ് യൂത്ത് കോര്‍ഡിനേറ്റര്‍. ബാസ്കറ്റ് ബോള്‍ കളിക്കാരും, ടീം കോര്‍ഡിനേറ്റര്‍മാരുമായ ആന്‍ഡ്രു കന്നാടന്‍, ജിമ്മി കുടക്കച്ചിറ, ജേക്കബ് സെബാസ്റ്യന്‍, ജയ്സണ്‍ ജോസഫ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ സാങ്കേതിക കാര്യങ്ങളും ടീം സ്കെഡ്യൂളിംഗും നടത്തും.

ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, മരിയന്‍ മദേഴ്സ്, സീറോമലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്നിക്കുന്നു.

ദേശീയതലത്തിലും, രൂപതാതലത്തിലും എസ് എം സി സി യുടെ വളര്‍ച്ചക്ക് വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, കര്‍ദ്ദിനാളുമായിരുന്ന മാര്‍ വര്‍ക്കി വിതയത്തിലിന്റെ പേരില്‍ ആദ്യമായിട്ടാണൂ ഒരു ദേശീയ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് അമേരിക്കയില്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ജോണിക്കുട്ടി പുലിശേരി 916 803 5307, സാബു ജോസഫ് 267 918 3190, ജോര്‍ജ് പനക്കല്‍ 267 679 4496.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍