ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ ഓഹരികച്ചവടത്തിലൂടെ നേടിയത് 72 മില്യണ്‍ ഡോളര്‍
Tuesday, December 16, 2014 6:08 AM IST
ന്യൂയോര്‍ക്ക്: ഓഹരി കച്ചവടത്തില്‍ പല വമ്പന്മാരും കടപുഴകി വീഴുകയും നഷ്ടം സഹിക്കാനാകാതെ നിരവധിപേര്‍ ആത്മഹത്യ ചെയ്യുകയും മറ്റു ചിലര്‍ മാനസിക രോഗങ്ങള്‍ക്ക് അടിമയാകുകയും ചെയ്ത സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്െടങ്കിലും മന്‍ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ പതിനേഴുകാരന്‍ മുഹമ്മദ് ഇസ് ലാമിന്റെ അനുഭവം ഇതില്‍നിന്നും തികച്ചും ഭിന്നമാണ്.

ഇന്ത്യയിലെ ബംഗാളില്‍നിന്നും കുടിയേറിയ മതാപിതാക്കളുടെ ഈ മകന്‍ ഒമ്പതു വയസുമുതല്‍ ആരംഭിച്ചതാണ് ഓഹരികച്ചവടം. പെനി സ്റോക്കുകളായിരുന്നു മുഹമ്മദ് വാങ്ങിയിരുന്നത്. ആദ്യം ഈ കച്ചവടത്തില്‍ നഷ്ടം സംഭവിച്ചതിനാല്‍ ട്യൂട്ടറിംഗ് നടത്തിയാണ് ഓഹരി വാങ്ങുന്നതിനുള്ള പണം കണ്െടത്തിയത്. ആധുനിക സാമ്പത്തികശാസ്ത്രത്തെകുറിച്ച് വായിച്ചു മനസിലാക്കുന്നതിനിടെ അമേരിക്കയിലെ നൂറ്റിഎട്ടാമത്തെ ധനികനെന്നറിയപ്പെടുന്ന കണക്ടിക്കട്ടില്‍നിന്നുള്ള പോള്‍ റ്റ്യൂഡര് ജോണ്‍സില്‍ നിന്നാണ് കച്ചവടത്തിനുള്ള ആവേശം ലഭിച്ചതെന്ന് മുഹമ്മദ് പറഞ്ഞു.

ഓഹരി കച്ചവടത്തിലെന്നപോലെ പഠിപ്പിലും സമര്‍ഥനായ മുഹമ്മദ് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റയ്വ് സെന്റ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. കോളജില്‍ ചേര്‍ന്ന് പഠനം തുടരണമെന്നും പതിനെട്ടു വയസാകുമ്പോള്‍ ബ്രോക്കര്‍ ഡീലര്‍ ലൈസന്‍സ് നേടിയതിനുശേഷം ഓഹരി കച്ചവടത്തിലൂടെ ഒരു ബില്യണര്‍ ആകണമെന്നുമാണ് മുഹമ്മദിന്റെ ആഗ്രഹം.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍