വേള്‍ഡ് മലയാളി കൌണ്‍സില്‍ ക്രിസ്മസ് നവവത്സരാഘോഷം 2015 ജനുവരി മൂന്നിന്
Wednesday, December 17, 2014 6:34 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം 2015 ജനുവരി മൂന്നിന് (ശനി) വൈകുന്നേരം 5.30 ന് ഡാളസ് സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

ഡാളസിലെ നിലവിലുളള മൂന്ന് പ്രൊവിന്‍സുകളുടെയും സംയുക്ത നേതൃത്വത്തില്‍ ഒരുക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷം ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ളെക്സിലുളള മലയാളി കുടുംബങ്ങളുടെ ഒത്തു ചേരല്‍ വേദിയായി മാറുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞനായ ഹരിഹരന്റെ സംഗീത ട്രൂപ്പിലെ അംഗവും അമേരിക്കന്‍ മലയാളികളില്‍ അറിയപ്പെടുന്ന ഗായകനുമായ ടോണി ഡ്യൂക്കിന്റെ നേതൃത്വത്തിലുളള ശ്രുതി ഓഫ് ഡാളസിന്റെ ഗാനമേളയും ഡാളസിലെ പ്രമുഖ ഡാന്‍സ് സ്കൂളുകളുടെ വര്‍ണ,വിസ്മയമായ നൃത്തങ്ങളും വിഭവ സമൃദ്ധമായ ഡിന്നറും ആഘോഷത്തിന് മാറ്റുകൂട്ടും.

ആഘോഷത്തിന്റെ വിജയത്തിനായി ഫിലിപ്പ് തോമസ്, അലക്സ് അലക്സാണ്ടര്‍, ഗോപാല പിളള, എലിയാസ് പത്രോസ്, സിസില്‍ ചെറിയാന്‍, സ്റീഫന്‍ പൂട്ടൂര്‍, രഞ്ജിത്ത് ലാല്‍ സുജന്‍ കാക്കനാട്, ലിജി സോയി, സുജിത്ത് തങ്കപ്പന്‍, മഹേഷ് പിളള എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് : ജോണ്‍സണ്‍ തലച്ചെല്ലൂര്‍ : 469 682 9960, വര്‍ഗീസ് തോമസ് : 214 609 3931, ഏലിക്കുട്ടി ഫ്രാന്‍സിസ് : 972 719 4506

റിപ്പോര്‍ട്ട്: ഷാജി രാമപുരം