റിയാദില്‍ പ്രവാസിയായ ആലപ്പുഴ സ്വദേശി ജി.പി വിനയചന്ദ്രന്‍ നാട്ടില്‍ മരിച്ചു
Wednesday, December 17, 2014 10:01 AM IST
റിയാദ്: റിയാദില്‍ ദീര്‍ഘകാലം പ്രവാസിയായ ആലപ്പുഴ സ്വദേശി ജി.പി വിനയചന്ദ്രന്‍ (65) നാട്ടില്‍ മരിച്ചു. വാര്‍ഷിക അവധിക്ക് നാട്ടില്‍ പോയ ഇദ്ദേഹം റിയാദിലേക്ക് മടങ്ങാനുള്ള ദിവസത്തിനു തലേദിവസമാണ് ഹൃദയാഘാതം മൂലം മരിച്ചത്.

36 വര്‍ഷമായി റിയാദിലെ മെജ്ദാഫ് ട്രേഡിംഗ് ഗ്രൂപ്പില്‍ പര്‍ച്ചേസ് മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യന്‍ നേവിയില്‍ ഹൃസ്വകാല സേവനത്തിനുശേഷമാണ് വിനയചന്ദ്രന്‍ സൌദിയില്‍ എത്തിയത്. കുടുംബത്തോടൊപ്പം ബത്ഹയിലായിരുന്നു താമസം.

ഭാര്യ: ശ്രീജ. മക്കള്‍: വിനീത് ചന്ദ്രന്‍, വിനോദ് ചന്ദ്രന്‍, വിദ്യ ചന്ദ്രന്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍