സെലീന പൈലപ്പന്‍ നിര്യാതയായി
Friday, December 19, 2014 6:27 AM IST
ഫിലാഡല്‍ഫിയ : തരകന്‍ കുരിശ്ശേരി പൈലപ്പന്റെ ഭാര്യ സെലീന വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. ചെങ്ങല്ലൂര്‍ കുരിശ്ശേരി കുടുംബാംഗമാണ്. സില്‍വിന്‍ ജെസ്സി, പോള്‍സെന്‍, ഷീല, ഷാജന്‍, പ്രിന്‍സി, റൂബി എന്നിവര്‍ മക്കളാണ്. ജോസഫ് , വര്‍ഗീസ്, മേരി, ഫ്രാന്‍സിസ് , മിനി, നിക്സണ്‍, സേവ്യര്‍ എന്നിവര്‍ മരുമക്കളാണ്. 17 പേരക്കുട്ടികളുണ്ട്.

വ്യൂയിങ്ങ് ഡിസംബര്‍ 21-ന് ഞായറാഴ്ച 608, വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍ വൈകിട്ട് നാലു മുതല്‍ ഏഴു വരെ. സംസ്കാരം തൃശൂര്‍ ചെങ്ങല്ലൂര്‍ മൌണ്ട് കാര്‍മെല്‍ ചര്‍ച്ച് സെമിത്തേരിയില്‍.

റിപ്പോര്‍ട്ട്: വിന്‍സന്റ് ഇമ്മാനുവല്‍