പിതൃവേദി സോണല്‍ കോണ്‍ഫറന്‍സ്
Friday, December 19, 2014 8:05 AM IST
ബംഗളൂരു: പിതൃവേദി സുല്‍ത്താന്‍പാളയ, മത്തിക്കരെ സോണല്‍ കോണ്‍ഫറന്‍സ് സുല്‍ത്താന്‍പാളയ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ നടത്തി. രണ്ടു സോണുകളിലെയും ഇടവക പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ പിതൃവേദി ഡയറക്്ടര്‍ ഫാ. റോയി വട്ടക്കുന്നേല്‍ സിഎംഎഫ് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്്ടര്‍ ഫാ. അഗസ്റിന്‍ ക്ളാസെടുത്തു. സുല്‍ത്താന്‍പാളയ സോണല്‍ കോ-ഓര്‍ഡിനേറ്ററായി ജോര്‍ജുകുട്ടി നെരിയാംപറമ്പിലിനെയും മത്തിക്കരെ സോണല്‍ കോ-ഓര്‍ഡിനേറ്ററായി ജോഷി കുണ്ടുകുളത്തെയും തെരഞ്ഞെടുത്തു. ബൊമ്മനഹള്ളി സെന്റ് മേരീസ് ഇടവകയിലെ ജോസഫ് ഐക്കര, രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ഇടവകയിലെ കെ.ജെ. ജോണ്‍സണ്‍ എന്നിവര്‍ പിതൃവേദിയുടെ സോണ്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.