ബെഡ് ഫോര്‍ഡില്‍ 'ലൈവ് ഓര്‍ക്കസ്ട്രയുമായി ആങഗഅ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഡി
Friday, December 19, 2014 10:16 AM IST
ബെഡ്ഫോര്‍ഡ്: ബെഡ്ഫോര്‍ഡിലെ മലയാളികളുടെ സംഘടനയായ ബെഡ്ഫോര്‍ഡ് മാസ്ടന്‍ കേരള അസോസിയേഷന്‍ ക്രിസ്മസ് കരോള്‍ സര്‍വീസും ക്രിസ്മസ് ഡിന്നറും ഡിസംബര്‍ 25ന് (വ്യാഴം) വൈകുന്നേരം ആറിന് മാസ്ടന്‍ വില്ലജ് ഹാളില്‍ നടത്തുന്നു.

തുടര്‍ന്ന് 27ന് (ശനി) വൈകുന്നേരം നാലു മുതല്‍ സ്റുവര്‍ട്ട്ബി വില്ലജ് ഹാളില്‍ വിപുലമായ രീതിയില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ ബെഡ്ഫോര്‍ഡ് മാസ്ടന്‍ കേരള അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും ഒരുങ്ങി കഴിഞ്ഞു. രാജേഷ് ടോംസ്, അനീഷ് ജോര്‍ജ്, ഏഷ്യാനെറ്റ് ടാലന്റ് ഷോ മത്സരാര്‍ഥി ആഷ്ന സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ഹെവന്റ്ലി ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ടഅഘകടആഡഞഥ യുടെ ലൈവ് ഓര്‍ക്കസ്ട്ര ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. കൂടാതെ അംഗങ്ങള്‍ തന്നെ പാചകം ചെയ്ത ത്രീ കോഴ്സ് ഡിന്നറും ആഘോഷങ്ങള്‍ക്ക് സ്വാദ് പകരും.

ഓര്‍മയില്‍ എന്നെന്നും നിലനില്‍ക്കുംവിധം പരിപടികള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഢഋചഡഋ : ടലേംമൃയ്യേ ഢശഹഹമഴല ഒമഹഹ, ങഗ43 9ഘത.

റിപ്പോര്‍ട്ട്: ജോമോന്‍ മാമൂട്ടില്‍